scorecardresearch

കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു

അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരമാണ് മാഹി ബൈപ്പാസ് ഉള്ളത്. ഈ റൂട്ടിന്റെ പണി പൂർത്തിയാകുന്നതോടെ തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരമാണ് മാഹി ബൈപ്പാസ് ഉള്ളത്. ഈ റൂട്ടിന്റെ പണി പൂർത്തിയാകുന്നതോടെ തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

author-image
WebDesk
New Update
മാഹി ബൈപ്പാസ്

ഫൊട്ടോ: എക്സ്/ സാഹിൽ പി

കേരളം കഴിഞ്ഞ 40 വർഷത്തിലേറെയായി കാത്തിരിക്കുകയാണ് ആറുവരിപ്പാതകൾക്കായി. മലബാർ മേഖലയിലെ ആദ്യത്തെ ബൈപ്പാസാണ് മാഹി-തലശ്ശേരി പാത. അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരമാണ് മാഹി ബൈപ്പാസ് ഉള്ളത്. ഈ റൂട്ടിന്റെ പണി പൂർത്തിയാകുന്നതോടെ തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Advertisment

നാല് പാലങ്ങളാണ് ഈ ബൈപ്പാസിൽ വരുന്നത്. എല്ലാ പാലത്തിലും കൂടിയുള്ള യാത്രയും പ്രകൃതി ഭംഗിയും അതിമനോഹരമായാണ് വ്ളോഗറായ അബുകീം തന്റെ ഹാക്സവൈബ് (HaKZvibe)എന്ന യൂട്യൂബ് പേജിലൂടെ വിവരിച്ചിരിക്കുന്നത്. ബൈപ്പാസിന്റെ ഡ്രോൺ ദൃശ്യങ്ങൾ മികച്ചൊരു ദൃശ്യാനുഭൂതിയാണ് പകരുന്നത്.

Thalassery-Mahe bypass | PM Modi

നിലവിൽ കണ്ണൂർ ജില്ലയിലെ ഏറ്റവും വീതിയുള്ള ബാലൻ പാലത്തിലെ റോഡ് ജോലികളും പൂർത്തിയായിട്ടുണ്ട്. പുഴയുടെ കാഴ്ചയ്ക്ക് പുറമെ ഒരു സൈഡിൽ മുഴുവൻ കണ്ടൽക്കാടുകളുടെ ദൃശ്യങ്ങളും, കിളികളുടെ കരച്ചിലും, കൂട്ടത്തോടെയുള്ള അവയുടെ പറക്കലും, താഴെ പുഴയിൽ മീൻപിടുത്തവും മറ്റു പ്രകൃതി ദൃശ്യങ്ങളുമെല്ലാം ആസ്വദിച്ച് യാത്ര ചെയ്യാനാകും.

Advertisment

മാഹി ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുമെന്നാണ് റിപ്പോർട്ടുകൾ. അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ മുഴുവൻ ഗർഡറുകളും സ്ഥാപിച്ചു കഴിഞ്ഞു. ഇവയ്ക്കു മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. രണ്ടാഴ്ചയ്ക്കകം ഇതും ഇതിനു മുകളിലെ ടാറിങ്ങും പൂർത്തിയാകും. 

2018ൽ തുടങ്ങിയതാണ് മാഹി ബൈപ്പാസിന്റെ ജോലികൾ. 1300 കോടി ചെലവിലാണ് ഇതിന്റെ ജോലികൾ പൂർത്തിയായത്. കൊളശ്ശേരിയിലാണ് നാലുവരിയുള്ള താൽക്കാലിക ടോൾ ബൂത്ത് തയ്യാറായിട്ടുള്ളത്.

പെരുമ്പാവൂർ ആസ്ഥാനമായുള്ള ഇകെകെ കമ്പനിയുടെ മുഴുവൻ എൻജിനീയർമാർക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ നേരുന്നുണ്ട്.

Read More

Social Media Viral Video National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: