/indian-express-malayalam/media/media_files/mFrJigyDd1Xeb5keFdLq.jpg)
ഡൽഹി: മുബൈ വിമാനത്താവളത്തിലെ റൺവേയിലിരുത്തി യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയ സംഭവത്തിൽ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവള അധികൃതർക്കും എതിരെ നടപടി. ഗുരുതരമായ ഏവിയേഷൻ വീഴ്ച്ച വരുത്തിയതിന് ഇൻഡിഗോ 1.20 കോടി രൂപയും മുബൈ വിമാനത്താവളം 60 ലക്ഷം രൂപയും പിഴ അടയ്ക്കണമെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ബുധനാഴ്ച്ച ഉത്തരവിട്ടിരിക്കുന്നത്. കൂടാതെ, ഏവിയേഷൻ സേഫ്റ്റി വാച്ച്ഡോഗ്-ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതേ സംഭവത്തിൽ സുരക്ഷാ ലംഘനങ്ങൾക്ക് മുംബൈ വിമാനത്താവള അധികൃതർക്ക് 30 ലക്ഷം രൂപയും പിഴ ചുമത്തി.
റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏവിയേഷൻ റെഗുലേറ്ററി സംവിധാനങ്ങൾ ഇൻഡിഗോയ്ക്കും മുംബൈ എയർപ്പോർട്ടിനും എതിരായി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തുവന്നതിനെ തുടർന്ന് ചൊവ്വാഴ്ച ബിസിഎഎസ് എയർലൈൻസിനും എംഐഎഎല്ലിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു
ഞായറാഴ്ചയാണ് ഇൻഡിഗോ ഗോവ-ഡൽഹി വിമാനത്തിലെ യാത്രക്കാർ മുംബൈ വിമാനത്താവളത്തിലെ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവമുണ്ടായത്. ഡൽഹി വിമാനത്താവളത്തിൽ മൂടൽമഞ്ഞുമൂലം വിമാനമിറക്കാൻ തടസ്സങ്ങൾ ഉണ്ടായത് കാരണം അത് മുംബൈയിലേക്ക് വഴി തിരിച്ചുവിട്ടിരുന്നു.തുടർന്ന് ലാൻഡിംഗിന് ശേഷം, യാത്രക്കാരെ ടാർമാക്കിൽ ഇറങ്ങാൻ അനുവദിക്കുകയും അവിടെ ലഘുഭക്ഷണം വിതരണം ചെയ്യുകയുമായിരുന്നു. ഇത് ഏവിയേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.ഏവിയേഷൻ റെഗുലേറ്റർമാരുടെ അഭിപ്രായത്തിൽ, ഇൻഡിഗോ വഴിതിരിച്ചുവിട്ട ഫ്ലൈറ്റിൽ നിന്ന് യാത്രക്കാരെ റൺവേയിലേക്ക് ഇറങ്ങാൻ അനുവദിക്കുകയും 6E 2091-സുരക്ഷാ സ്ക്രീനിംഗ് നടപടിക്രമങ്ങൾ പാലിക്കാതെ, അവരെ മറ്റൊരു ഫ്ലൈറ്റിൽ കയറ്റുകയും ചെയ്തത് ഗുരുതരമായ കുറ്റമാണ്.
തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ പുറത്ത് വന്നതിന് ശേഷം, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ MoCA ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ തന്നെ എയർലൈൻസിനും എയർപോർട്ട് ഓപ്പറേറ്റർക്കും നോട്ടീസ് നൽകി. ഇൻഡിഗോയും മിയാലും നൽകിയ മറുപടികളുടെ അടിസ്ഥാനത്തിലാണ് ബിസിഎഎസും ഡിജിസിഎയും കനത്ത പിഴ ചുമത്താൻ തീരുമാനിച്ചത്. ഇൻഡിഗോയും മിയാലും സമർപ്പിച്ച റിപ്പോർട്ടിന് പുറമേ, സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും BCAS പരിശോധിച്ചു. ഇതിന് ശേഷമാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.
ഇൻഡിഗോയ്‌ക്കെതിരെ പുറപ്പെടുവിച്ച ശിക്ഷാ ഉത്തരവിൽ, സംഭവം ബിസിഎഎസിനെ-നെ അറിയിക്കുന്നതിൽ എയർലൈൻ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. മറ്റൊരു വിമാനത്തിൽ കയറുന്നതിന് മുമ്പ് യാത്രക്കാരുടെയും അവരുടെ ക്യാബിൻ ബാഗേജുകളുടെയും സുരക്ഷാ പരിശോധന ഉറപ്പാക്കിയില്ലെന്നും സുരക്ഷാ ജീവനക്കാരെ വിന്യസിക്കുന്നതിലും വീഴ്ച്ച സംഭവിച്ചുവെന്നും ഏവിയേഷൻ സെക്യൂരിറ്റി റെഗുലേറ്റർ കണ്ടെത്തി.
അതേ സമയം സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു എന്നതാണ് മിയാലിന് സംഭവിച്ച വീഴ്ച്ചയെന്ന് ശിക്ഷാ ഉത്തരവിൽ ബിസിഎഎസ് പറയുന്നു. സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമായ ഏപ്രണിലും റൺവേയിലും നിരീക്ഷണത്തിന് ബദൽ ക്രമീകരണം ചെയ്തില്ലെന്നും വിമാനത്താവളത്തിന്റെ അംഗീകൃത സുരക്ഷാ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിൽ മിയാൽ പരാജയപ്പെട്ടുവെന്നും ഉത്തരവിൽ പറയുന്നു. സുരക്ഷാ നടപടികൾ, യാത്രക്കാരുള്ള ടാർമാക് ഏരിയ വളയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെക്കുറിച്ച് മിയാൽ തെറ്റായ പ്രസ്താവന സമർപ്പിച്ചതായും BCAS പറഞ്ഞു.
passengers of IndiGo Goa-Delhi who after 12 hours delayed flight got diverted to Mumbai having dinner just next to indigo plane pic.twitter.com/jGL3N82LNS
— JΛYΣƧΉ (@baldwhiner) January 15, 2024
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.