/indian-express-malayalam/media/media_files/p98kcvVkwO6pGm2z2glc.jpg)
എക്സ്പ്രസ് ഫൊട്ടോ
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്ക്കരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനമുണ്ടെങ്കിലും യു പി കോൺഗ്രസ് ഘടകത്തിന് അതത്ര എളുപ്പമുള്ള കാര്യമല്ല. രാമക്ഷേത്ര വികാരത്തെ മാനിക്കുന്ന ജനതയാണ് യു പി യിലെ ഭൂരിഭാഗവും എന്ന തിരിച്ചറിവാണ് അതിന് പിന്നിൽ. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഉണ്ടാക്കുന്ന കോട്ടം എത്ര കണ്ട് കുറയ്ക്കാം എന്ന ചിന്തയിലാണ് യു പി യിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇതിന്റെ ഭാഗമായാണ് അയോധ്യാ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ്, കോൺഗ്രസ് നേതാക്കൾ തർക്കഭൂമിയിൽ നിലവിലുള്ള രാമലല്ല വിഗ്രഹത്തിൽ പ്രാർത്ഥിക്കാൻ എത്തിയത്.
യു പി നേതാക്കൾക്കൊപ്പം അപ്രതീക്ഷിതമായി പാർട്ടി എം പി ദീപന്ദർ ഹൂഡയും എത്തിയതോടെ ദർശനത്തിന് വി ഐ പി പരിവേഷമായി. ഒപ്പം പാർട്ടി നേതൃത്വത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനത്തിന് എതിർ ശബ്ദവും ഉണ്ടെന്ന വ്യക്തതയുമായി. ആർഎസ്എസ്-ബിജെപി പരിപാടി" ആയതിനാൽ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പാർട്ടി നേതൃത്വം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജനുവരി 15 ന് അയോധ്യയിൽ പ്രാർത്ഥന നടത്താൻ യുപി കോൺഗ്രസ് തീരുമാനം പ്രഖ്യാപിച്ചിരുന്നു.
യു പി കോൺഗ്രസ് നേതാക്കളിൽ പലരും സരയൂ നദിയിൽ മുങ്ങി, ജയ് ശ്രീറാം വിളികളോടെയാണ് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയത്. രാം ലല്ല വിഗ്രഹം ദർശിക്കാനെത്തിയത് യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ്. സംസ്ഥാന പ്രസിഡന്റ് അജയ് റായ്, യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ധീരജ് ഗുജ്ജർ, കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് ആരാധന മിശ്ര, പാർട്ടിയുടെ ദേശീയ മുഖവും പിസിസി അംഗവുമായ സുപ്രിയ ശ്രീനേറ്റ് എന്നിരടങ്ങുന്നതായിരുന്നു നേതൃനിര.
പ്രാൺ പ്രതിഷ്ഠക്ക് മുന്നോടിയായുള്ള നേതാക്കളുടെ അയോധ്യ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേതൃത്വം പങ്കെടുക്കുന്നില്ലെന്നും അത്തരത്തിൽ പ്രചരിപ്പിക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. നേതാക്കളുടെ സന്ദർശനം പ്രധാനമായും മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചാണെന്നും ഈ ദിവസം ക്ഷേത്രങ്ങൾ സന്ദർശിക്കുക എന്നത് പതിവുള്ള കാര്യമാണെന്നും നേതാക്കൾ വ്യക്തമാക്കി.
ഓരോരുത്തർക്കും ഇഷ്ടമുള്ള സമയത്ത് അവർക്ക് അയോധ്യയിലെത്തി പ്രാർത്ഥന നടത്താം, അതിനെ രാഷ്ട്രീയവത്കരിക്കരുത്. എല്ലാവരുടേയും ഹൃദയത്തിൽ രാമനുണ്ടെന്നും രാമൻ എല്ലാവരുടേയുമാണെന്നും പാണ്ഡെ പറഞ്ഞു. 22 ന് എന്താണ് പ്രത്യേകതയെന്ന് ചോദിച്ച അജയ് റായ് നിലവിലിരിക്കുന്ന വിഗ്രഹം ഇതിനകം പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും തങ്ങൾ അത് സന്ദർശിക്കാനാണ് വന്നതെന്നും പ്രതികരിച്ചു.
തന്റെ സന്ദർശനത്തിന്റെ കാരണം മകരസംക്രാന്തിയാണെന്ന് ദീപേന്ദർ ഹൂഡ ചൂണ്ടിക്കാട്ടി. എല്ലാവരുടെയും അഭിവൃദ്ധിയ്ക്കും ഒരു പുതിയ തുടക്കം കുറിക്കുന്നതിനും" രാം ലല്ലയുടെ അനുഗ്രഹം താൻ തേടിയെന്നും ഹൂഡ കൂട്ടിച്ചേർത്തു. "നാളെ, ഞങ്ങൾ ഹരിയാനയിൽ ‘ഘർ ഘർ കോൺഗ്രസ്’ പ്രചാരണം ആരംഭിക്കുകയാണ്. അതിനായി ഞങ്ങൾ ശ്രീരാമന്റെ അനുഗ്രഹവും വാങ്ങി. നിങ്ങൾ പുതിയ എന്തെങ്കിലും ആരംഭിക്കുമ്പോൾ ശ്രീരാമന്റെ അനുഗ്രഹം തേടാനുള്ള ശരിയായ അവസരമാണ് മകരസംക്രാന്തി. ഹരിയാനയിൽ ആറ് മാസത്തോളം പ്രചാരണം തുടരും,” ഹൂഡ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ന്റെ സന്ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ പ്രതിരോധിക്കുന്ന പാർട്ടിയുടെ പ്രമുഖ ശബ്ദങ്ങളിലൊന്നായ കോൺഗ്രസ് സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ചെയർപേഴ്‌സൺ ശ്രീനേറ്റ് പറഞ്ഞത് “ഇന്ന് അയോധ്യ സന്ദർശിക്കാൻ ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് താനും എത്തിയതെന്നുമായിരുന്നു.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.