scorecardresearch

വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ

തായ് എയർ ഏഷ്യ വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

തായ് എയർ ഏഷ്യ വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
New Update
Snake on Flight

ബാങ്കോക്കിൽ നിന്ന് ഫുക്കറ്റിലേക്കുള്ള തായ് എയർ ഏഷ്യ വിമാനത്തിലാണ് സംഭവം

വിമാന യാത്രകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത യുവാവ് ശുചി മുറിയിൽ കുടുങ്ങിയതും വാർത്തയായിരുന്നു. എന്നാൽ ഇപ്പോൾ വിമാനത്തിൽ പാമ്പിനെ കണ്ടെത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ജനുവരി 13ന് ബാങ്കോക്കിൽ നിന്ന് ഫുക്കറ്റിലേക്ക് പറന്ന തായ് എയർഏഷ്യ വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ഓവർഹെഡ് ക്യാബിനിലൂടെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെയാണ് യാത്രക്കാർ കണ്ടെത്തിയത്. എന്നാൽ, സമയോചിതമായുള്ള ഫ്ലൈറ്റ് അറ്റൻഡറുടെ ഇടപെടലാണ് പാമ്പുകടിയേൽക്കുന്നതിൽ നിന്ന് യാത്രക്കാരെ രക്ഷപെടുത്തിയത്.

പ്ലാസ്റ്റിക്ക് കവറും കുപ്പിയുമായെത്തിയ ജീവനക്കാരൻ വിദഗ്ധമായി പാമ്പിനെ പിടികൂടി. വീഡിയോ സോഷ്യൽ മീഡിയിയിൽ പോസ്റ്റുചെയ്തതോടെ അതിവേഗം വൈറലാകുകയായിരുന്നു.

Advertisment

അപ്രതീക്ഷിത സംഭവത്തെ ഞെട്ടലോടെയാണ് സോഷ്യൽ മീഡയ സ്വീകരിച്ചത്. ഫ്ലൈറ്റ് അറ്റൻഡറുടെ പ്രതികരണവും സാഹചര്യം കൈകാര്യം ചെയ്തരീതിയും നെറ്റിസൺസൻമാരുടെ പ്രശംസ നേടി.

വിമാനത്തിൽ എങ്ങനെയാണ് പാമ്പെത്തിയതെന്നും, യാത്രക്കാരുടെ ജീവന് വിമാനക്കമ്പനി വിലകൊടുക്കുന്നില്ലേ എന്ന തരത്തിലും നിരവധി കമന്റുകളാണ് വീഡിയോയിൽ എത്തുന്നത്. ഇഴജന്തു എങ്ങനെയാണ് വിമാനത്തിനുള്ളിൽ കടന്നതെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: