/indian-express-malayalam/media/media_files/1cTcbJ1kbSEZCbVvmdks.jpg)
ഒരു വശത്ത് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വിശാലമായ റെയിൽവേ ട്രാക്ക്.. അതിനോട് ചേർന്ന് വിശാലമായ ആറു വരിപ്പാതയും. കേരളത്തിൽ ആറുവരിപ്പാത തയ്യാറായാൽ സംസ്ഥാനത്തെ സംബന്ധിച്ച് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് വരാനിരിക്കുന്നത്. അത് കേരളത്തിന്റെ ടൂറിസം രംഗത്ത് സൃഷ്ടിക്കുന്ന കുതിച്ചുചാട്ടം വളരെ വലുതായിരിക്കുമെന്നതിൽ സംശയമേ വേണ്ട.
ദേശീയപാത 66 വരുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വ്ളോഗറായ അബുകീം തന്റെ 'ഹാക്സ് വൈബ്' (HaKZvibe)എന്ന യൂട്യൂബിൽ അഭിപ്രായപ്പെടുന്നത്. കേരളം കഴിഞ്ഞ 40 വർഷത്തിലേറെയായി ആറുവരിപ്പാതകൾക്കായി കാത്തിരിപ്പിലായിരുന്നു. അവ വന്നാൽ, നമ്മുടെ സ്വന്തം കാറിൽ യാത്ര തുടങ്ങിയാൽ പിന്നെ ആക്സിലേറ്ററിൽ നിന്ന് കാലെടുക്കുന്നത് നമ്മുടെ ഫേവറിറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലായിരിക്കും.
കൈകോർത്ത് കേരളവും കേന്ദ്ര സർക്കാരും
കേന്ദ്രത്തിൽ നിതിൻ ഗഡ്ക്കരിയും, കേരളത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കൈകോർത്തതോടെ കണ്ണടച്ചുതുറക്കും മുമ്പാണ് കേരളം വികസനപാതയിൽ കുതിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് അബുകീം മനസ് തുറക്കുന്നത് പോലെ, കേരളത്തിലെ വികസന കാര്യത്തിൽ കേന്ദ്രവും കേരളവും ഒറ്റക്കെട്ടാണ്. പാലങ്ങൾ വെറും പാലങ്ങളല്ലെന്നും രണ്ട് കരകളെ ബന്ധിപ്പിക്കുന്ന ടൂറിസം കേന്ദ്രങ്ങളായി മാറുകയാണെന്നും മന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അബുകീം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിമുഖം ചെയ്യുന്ന വീഡിയോ ഇവിടെ കാണാം.
മൊഞ്ചേറുന്ന മാഹി-തലശ്ശേരി ബൈപ്പാസ്
മലബാർ മേഖലയിലെ ആദ്യത്തെ ബൈപ്പാസാണ് മാഹി-തലശ്ശേരി പാത. അഴിയൂർ മുതൽ മുഴുപ്പിലങ്ങളാട് വരെ 18.6 കിലോമീറ്റർ ദൂരമാണ് മാഹി ബൈപ്പാസ് ഉള്ളത്. ഈ റൂട്ടിന്റെ പണി പൂർത്തിയാകുന്നതോടെ തലശ്ശേരി-മാഹി ഭാഗത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. മാഹി-തലശ്ശേരി പാതയുടെ രസികൻ ആകാശ ദൃശ്യങ്ങൾ ഇവിടെ കാണാം.
ഏഷ്യയിലെ ഏറ്റവും നല്ല ഡ്രൈവിങ്ങ് ബീച്ച് കണ്ടിട്ടുണ്ടോ?
ഏഷ്യയിലെ ഏറ്റവും നല്ല ഡ്രൈവിങ്ങ് ബീച്ചായ മുഴുപ്പിലങ്ങാട് ബീച്ചിൽ ഇതിനോടകം തന്നെ വിദേശികളും സ്വദേശികളും ഇതര സംസ്ഥാനക്കാരുമെല്ലാം കാഴ്ചകൾ കാണാനായെത്തുന്നുണ്ട്. കണ്ണൂർ ബൈപ്പാസിൽ വിശ്വസമുദ്രയുടെ ഭാഗത്ത് മാത്രമാണ് ദേശീയപാതയുടെ ജോലികൾ ഇനിയും തീരാനുള്ളത്. അസംസ്ക്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് നേരിയ കാലതാമസത്തിനിട് കാരണം.
/indian-express-malayalam/media/media_files/SkjnECuYpqaAXfzPTj7d.jpg)
എന്നാലും, 2025ന് മുമ്പേ തന്നെ ബൈപ്പാസിന്റെ മുഴുവൻ ജോലികളും പൂർത്തിയായേക്കാനുള്ള സാധ്യതയുണ്ടെന്നും വ്ളോഗർ പറയുന്നു.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.