scorecardresearch

കാണികളെല്ലാം കൂട്ടത്തുള്ളൽ; ഈ പാട്ട് നൂറു വർഷം കഴിഞ്ഞ് കേട്ടാലും തുള്ളുമെന്ന് കമന്റ്

'25 കൊല്ലം മുൻപുള്ള പാട്ട് അല്ലേ, ഇതൊക്കെ പാടിയാൽ ആളുകൾ തുള്ളുമോ?' എന്നു ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്

'25 കൊല്ലം മുൻപുള്ള പാട്ട് അല്ലേ, ഇതൊക്കെ പാടിയാൽ ആളുകൾ തുള്ളുമോ?' എന്നു ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്

author-image
Trends Desk
New Update
Narasimham Song, Viral Video

ചിത്രം: ഇൻസ്റ്റഗ്രാം

വർഷങ്ങളായി കേരളത്തിലെ ഗാനമേളകൾ ഭരിക്കുന്ന ചില പാട്ടുകളുണ്ട്. അതിൽ പ്രധാനിയാണ് മോഹൻലാൽ നായകനായ 'നരസിഹം' എന്ന ചിത്രത്തിലെ 'പഴനിമല മുരുകനു പള്ളി വേലായുധം' എന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ഗാനം ആലപിച്ചത് ഗായകൻ എം.ജി ശ്രീകുമാർ ആണ്.

Advertisment

കോട്ടയത്ത് നടന്ന ഒരു ഗാനമേളയിൽ ഈ ഗാനം ആലപിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. പരിപാടി ആസ്വദിക്കാനെത്തിയ കാണികളെല്ലാം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.

'25 കൊല്ലം മുൻപുള്ള പാട്ട് അല്ലേ, ഇതൊക്കെ പാടിയാൽ ആളുകൾ തുള്ളുമോ?' എന്നു ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തൊട്ടു പിന്നാലെ നൂറുകണക്കിന് കാണികൾ തുള്ളുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. "fan of meloddy" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ, "പഴകുംതോറും വീര്യം കൂടുന്ന പാട്ടുകളിൽ ഒന്ന്" എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

"ഇതൊക്കെ ഇനിയും ഒരു നൂറു വർഷം കഴിഞ്ഞു പാടിയാലും ആളുകൾ തുള്ളും" എന്നാണ് ഒരാൾ പോസ്റ്റിൽ കമന്റു ചെയ്തത്. "തുള്ളാത്ത മലയാളികളും തുള്ളും", "റീൽ കണ്ട് കൂടെ തുള്ളാൻ തോന്നുന്നു", "അന്നും ഇന്നും എന്നും ഈ പാട്ട് ഇല്ലത്തെ ഒരു ഉത്സവം ഇല്ലാ കേരളത്തിൽ" എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.

Read More

Music Band Music Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: