scorecardresearch

മോഹൻലാലിനൊപ്പം രജനിയും ചിരഞ്ജീവിയും അക്ഷയ് കുമാറും; ചിത്രം ഏറ്റെടുത്ത് ആരാധകർ

മുംബൈയില്‍ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പങ്കെടുക്കവേ പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്

മുംബൈയില്‍ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പങ്കെടുക്കവേ പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്

author-image
Trends Desk
New Update
mohanlal, rajinikanth, chiranjeevi, Akshay Kumar, WAVES Summit 2025

ചിത്രം: ഫേസ്ബുക്ക്

നടൻ മോഹൻലാൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്. രജനികാന്ത്, ചിരഞ്ജീവി, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രബര്‍ത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഫോസ്ബുക്കിലൂടെ പങ്കുവച്ചത്.

Advertisment

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരങ്ങളെ ഒറ്റ ഫ്രേമിൽ കണ്ട ആവേശത്തിലാണ് ആരാധകർ. ചിത്രം സൈബറിടത്ത് വൈറലാവുകയാണ്. മുംബൈയില്‍ നടക്കുന്ന ഇന്ത്യയിലെ ആദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പങ്കെടുക്കവേ പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിര്‍ ഖാന്‍, എസ്.എസ് രാജമൗലി, ശ്രേയാ ഘോഷാല്‍ തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. വേവ്സ് ഉച്ചകോടിയിലെ അക്ഷയ് കുമാര്‍ മോഡറേറ്ററായി എത്തുന്ന 'ലെജന്‍ഡ് ആന്‍ഡ് ലെഗസീസ് ദി സ്റ്റോറീസ് ദാറ്റ് ഷെയ്‌പ്പ് ഇന്ത്യാസ് സോള്‍' എന്ന സെഷനില്‍ മോഹന്‍ലാലും സ്പീക്കര്‍മാരില്‍ ഒരാളായി എത്തും. അമിതാഭ് ബച്ചന്‍, ഹേമമാലിനി, മിഥുന്‍ ചക്രവര്‍ത്തി, രജനികാന്ത്, ചിരഞ്ജീവി എന്നിവരും സ്പീക്കര്‍മാരായി എത്തും.

Advertisment

അതേസമയം, മോഹൻലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' തിയേറ്ററുകളിൽ ഗംഭീര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് വരുന്നത്. മോഹൻലാലിന്റെ തുടർച്ചയായ രണ്ടാമത് ബ്ലോക്ബസ്റ്റർ ആയിരിക്കും ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് തുടരും. നീണ്ട 16 വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.  2009ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Read More

Mohanlal Rajinikanth Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: