/indian-express-malayalam/media/media_files/M9msMTzuizYC9Hwo8uTk.jpg)
ചിത്രം: എക്സ്
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാര നേട്ടത്തിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങായി മുതിർന്ന ബോളിവുഡ് നടനും രാഷ്ട്രീയക്കാരനുമായ മിഥുൻ ചക്രവർത്തി. ഗൂഗിളിന്റെ ഓദ്യോഗിക കണക്കുകൾ പ്രകാരം പതിനായിരത്തിലധികം സെർച്ചുകളാണ് നടന്റെ പേരിലുണ്ടായത്.
ഈ വർഷം പത്മഭൂഷൻ ബഹുമതിയും മിഥുൻ ചക്രവർത്തിയെ തേടി എത്തിയിരുന്നു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്. ഓക്ടോബർ എട്ടിന് 70-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം സമ്മാനിക്കും.
/indian-express-malayalam/media/post_attachments/549645b2-769.png)
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മിഥുനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. “ശ്രീ മിഥുൻ ചക്രവർത്തി ജി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മാനിച്ച്, അദ്ദേഹത്തിന് അഭിമാനകരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. അദ്ദേഹം ഒരു സാംസ്കാരിക ഐക്കണാണ്, വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് തലമുറകളിലുടനീളം പ്രശംസിക്കപ്പെടുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും."
ഹിസ്‌ട്രിയോണിക്‌സിനും നൃത്ത വൈദഗ്ധ്യത്തിനും പേരുകേട്ട മിഥുൻ ചക്രവർത്തി, 80കളിലും 90കളിലും സൂപ്പർസ്റ്റാറായി തിളങ്ങി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സപ്പോർട്ടിംഗ് റോളുകളിലേക്ക് ശ്രദ്ധയൂന്നിയ മിഥുനെയാണ് കാണാനാവുക. ഡിസ്കോ ഡാൻസർ, മൃഗയ, ഗുഡിയ, ഗുരു, ഓ മൈ ഗോഡ് എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങൾ.
Read More
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.