scorecardresearch

കാറിന്റെ ബോണറ്റിലിരുന്ന് സ്പൈഡർ മാന്റെ സാഹസിക യാത്ര; പിഴ ചുമത്തി പൊലീസ്; വീഡിയോ

അപകടകരമായ ഡ്രൈവിങ്ങിനും മറ്റു നിയമലംഘനങ്ങൾക്കുമായി 26,000 രൂപ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു

അപകടകരമായ ഡ്രൈവിങ്ങിനും മറ്റു നിയമലംഘനങ്ങൾക്കുമായി 26,000 രൂപ പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു

author-image
Trends Desk
New Update
 Spider-Man, Moving car

ചിത്രം: എക്സ്

സ്പൈഡർ മാന്റെ വേഷം ധരിച്ച് കാറിന്റെ ബോണറ്റിലിരുന്ന് സാഹസിക യാത്രനടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് ഡൽഹി ട്രാഫിക് പൊലീസ്.

Advertisment

ദ്വാരകയിലേ റോഡിലൂടെയാണ് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്. സ്പൈഡർ മാന്റെ വേഷം ധരിച്ച പശ്ചിമ ഡൽഹി സ്വദേശി ആദിത്യ (20), കാർ ഒടിച്ചിരുന്ന 19 കാരനായ ഗൗരവ് സിങ്, കാറിന്റെ ഉടമ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വാഹനം ഓടിച്ച ഗൗരവ് സിങിന്റെ പിതാവിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കൽ, മലിനീകരണ സർട്ടിഫിക്കറ്റില്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറവാകാനാണ് യുവാക്കൾ സാഹസിക രംഗം ചിത്രീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Advertisment

അപകടകരമായ ഡ്രൈവിങ്ങിനും മറ്റു നിയമലംഘനങ്ങൾക്കുമായി 26,000 രൂപ പിഴ ചുമത്തിയതായി അധികൃതര്‍ പറഞ്ഞു. അപകട യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പരാതി ലഭിച്ചെന്നും, തുടർന്ന് പൊലീസ് കാർ പിന്തുടരുകയും ദ്വാരകയിലെ രാംഫാൽ ചൗക്കിന് സമീപം യാത്രക്കാരെ കണ്ടെത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, റോഡ് സുരക്ഷയ്ക്കും നഗരത്തിലെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പൊതുജന സഹകരണം പ്രധാനമാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read More Trending Stories Here

Car Delhi Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: