scorecardresearch

നാട്ടുകാരുടെ ക്ഷേമത്തിനും നാശത്തിനും വേണ്ടി പ്രേമിക്കും, കുറുക്കന്മാരെയും മൂർഖന്മാരെയും ബഹുമാനിക്കും... സിരിച്ച് സാവും ഈ പ്രതിജ്ഞ കേട്ടാൽ

കുഞ്ഞുകഥകളിൽ കേട്ട കുറുക്കൻ, മൂർഖൻ, പ്രേമം, തുടങ്ങിയ വാക്കുകൾ കൂടി സത്യപ്രതിജ്ഞയിൽ കയറി വരുന്നത് കേട്ട് അധ്യാപകരുൾപ്പെടെ ചിരിച്ചു പോവുന്നുണ്ട്.  ചിരിച്ചു മറിഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ നിങ്ങൾക്കും കണ്ടു തീർക്കാനാവില്ല.

കുഞ്ഞുകഥകളിൽ കേട്ട കുറുക്കൻ, മൂർഖൻ, പ്രേമം, തുടങ്ങിയ വാക്കുകൾ കൂടി സത്യപ്രതിജ്ഞയിൽ കയറി വരുന്നത് കേട്ട് അധ്യാപകരുൾപ്പെടെ ചിരിച്ചു പോവുന്നുണ്ട്.  ചിരിച്ചു മറിഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ നിങ്ങൾക്കും കണ്ടു തീർക്കാനാവില്ല.

author-image
Trends Desk
New Update
PLedge funny Version

Viral Video, Trending: ഇന്ത്യയിലെ സ്കൂളുകളിൽ അസംബ്ലി നേരത്ത് ഒരു സത്യപ്രതിജ്ഞ ചൊല്ലുന്ന പതിവുണ്ട്. അത്തരത്തിൽ ഒരു അസംബ്ലിയിലെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്.  കേരളത്തിലെ ഒരു സ്കൂളിൽ ഒരു കുഞ്ഞു കുട്ടിയാണ് സത്യപ്രതിജ്ഞ ചൊല്ലുന്നത്.  അവനു പറയാൻ പറ്റുന്ന ഭാഷയിൽ, അറിയാവുന്ന വാക്കുകൾ കൂടി ആ സത്യപ്രതിജ്ഞയിൽ കടന്നു വരുന്നുണ്ട് എന്നതാണ് അതിലെ സംഭവം.  കുഞ്ഞുകഥകളിൽ കേട്ട കുറുക്കൻ, മൂർഖൻ, പ്രേമം, തുടങ്ങിയ വാക്കുകൾ കൂടി സത്യപ്രതിജ്ഞയിൽ കയറി വരുന്നത് കേട്ട് അധ്യാപകരുൾപ്പെടെ ചിരിച്ചു പോവുന്നുണ്ട്.  ചിരിച്ചു മറിഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ നിങ്ങൾക്കും കണ്ടു തീർക്കാനാവില്ല.

Advertisment

എല്ലാവരും കേട്ടു പഠിച്ചോളൂ പുതിയ പ്രതിജ്ഞ ആണ്

എല്ലാവരും കേട്ടു പഠിച്ചോളൂ പുതിയ പ്രതിജ്ഞ ആണ്...... ഇനി ആരും പ്രതിജ്ഞ അറിയില്ലെന്ന് പറയരുത്... കൊച്ചിന്റെ കോൺഫിഡൻസ്നു ഒരു സല്യൂട്ട്... ലെ കുറുക്കന്മാര് - പ്രതിജ്ഞയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി അറിയിക്കുന്നു... കുറുക്കന്മാർക്ക് വരെ ബഹുമാനം... ആദ്യം ആയിട്ട് ആയിരിക്കും പ്ലെഡ്ജിനു കൈയ്യടി കിട്ടുന്നത്... ആ കൊച്ചിനെ മാമൻ ആയിരിക്കും ഇത് പഠിപ്പിച്ചത്... കുറുക്കന്മാരുടെ ഒരു അവസ്ഥ..... അവസാനം കഥ പ്രേമത്തിൽ കലാശിച്ചു... ഇപ്പഴാ പ്രതിജ്ഞയും റിയാലിറ്റിയും ചേർച്ച വന്നത്... ആ ചെറിയ കുട്ടി ഇത്ര എങ്കിലും പറഞ്ഞല്ലോ ഇവിടെ എത്ര പേർക്ക് പ്രതിജ്ഞ കാണാതെ പറയാൻ അറിയാം എന്നൊന്ന് പറയാമോ... കുറുക്കത്തികളുടെ ഒരു ചിരിയെ... ചിരിക്കാതെ കാണാൻ ആവില്ല... ഇത് കേട്ടപ്പോൾ ഒറിജിനൽ എന്താണ് എന്ന് കൺഫ്യൂഷൻ ആയി... അയ്യോ അടിപൊളി...കുറേ ചിരിച്ച്...' ഇങ്ങനെയൊക്കെ കമന്റുകൾ ഇട്ട് വീഡിയോയ്ക്ക് പ്രതികരണങ്ങളും അറിയിക്കുന്നുണ്ട് ഇൻസ്റ്റാ ലോകം.

Read More Trending Stories Here

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: