/indian-express-malayalam/media/media_files/r20ajRBmXwfp83maZJhm.jpg)
Trending, Viral Video: നിങ്ങൾ കാറിൽ ഒരു ഹൈവേയിലൂടെ ഓടിച്ചു പോവുകയാണ് എന്ന് കരുതുക. പെട്ടെന്ന് റോഡിലേക്ക് ഒരു വിമാനം വന്നിറങ്ങിയാൽ എങ്ങനെയിരിക്കും? അതുണ്ടാക്കുന്ന അപകടം എത്രമേൽ വലുതായിരിക്കും? അത്തരം ഒരു സംഭവമാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ അടുത്തിടെ നടന്നത്. ഒരു ബൊംബാർഡിയർ ചലഞ്ചർ 600 ബിസിനസ് ജെറ്റാണ് രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഫ്ലോറിഡയിലെ നേപ്പിൾസിലെ ഐ-75 ഹൈവേയിൽ തകർന്നു വീണത്.
തിരക്കേറിയ അന്തർസംസ്ഥാന പാതയായ 75-ൽ വിമാനം ഇടിച്ചിറങ്ങിയതിനെ തുടർന്ന് രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. ആ വഴികളിൽ യാത്ര ചെയ്തിരുന്ന ഒരു കാറിന്റെ ഡാഷ് ക്യാമിൽ ഈ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വിമാനത്തിന്റെ രണ്ടു എഞ്ചിനും പോയി എന്നും തങ്ങൾ റൺവേ വരെ എത്തില്ല എന്നും ശാന്തനായി എയർ ട്രാഫിക് വിളിച്ചു പറഞ്ഞിരുന്നു പൈലറ്റ് - വിമാനം ക്രാഷ് ലാൻഡ് ചെയ്യുന്നതിന് മുൻപ്.
വിമാനത്തിന്റെ ചിറക് ഒരു കാറിനെ തകർത്തു
ഭിത്തിയിൽ ഇടിച്ച് തീപിടിക്കുന്നതിന് മുമ്പ് വിമാനം റോഡിന് കുറുകെ തെന്നിമാറുന്നത് വീഡിയോയിൽ കാണാം. ഭിത്തിയിൽ ഇടിക്കുന്നതിന് മുമ്പ് വിമാനം റോഡരികിലെ രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
"വിമാനം ഞങ്ങളുടെ തലയ്ക്ക് മുകളിൽ ഒരു ഇഞ്ച് പൊക്കത്തിൽ ആയിരുന്നു," ബ്രിയാന വാക്കർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. "ഞങ്ങളുടെ മുന്നിലുള്ള കാറിൽ നിന്ന് ഞങ്ങളെ വേർപെടുത്തിയത് നിമിഷങ്ങളുടെ അകലം മാത്രമാണ്. വിമാനത്തിന്റെ ചിറക് ഒരു കാറിനെ തകർത്തു."
മരിച്ച പൈലറ്റ്മാർ ഫ്ലോറിഡയിലെ ഓക്‌ലാൻഡ് പാർക്കിലെ എഡ്വേർഡ് ഡാനിയൽ മർഫി (50), ഇയാൻ ഫ്രെഡറിക് ഹോഫ്മാൻ (65) എന്നിവർ ഫ്ലോറിഡയിലെ പോംപാനോ ബീച്ചിൽ നിന്നുള്ളവരാണ്.
വിമാനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടു. ഒഹായോയിലെ കൊളംബസിൽ താമസിക്കുന്ന ആരോൺ ബേക്കർ (35), ഓദ്ര ഗ്രീൻ (23) എന്നിവർക്കൊപ്പം ഫ്ലോറിഡയിലെ ജൂപ്പിറ്ററിൽ നിന്നുള്ള ഒരു ക്രൂ അംഗം, സിഡ്‌നി ആൻ ബോസ്മാൻസുമാണ് (23) രക്ഷപ്പെട്ടത്.
ബൊംബാർഡിയർ ചലഞ്ചർ 600 ബിസിനസ്സ് ജെറ്റ്, കൊളംബസ്, ഒഹായോ, വിമാനത്താവളത്തിൽ നിന്ന് ഉച്ച തിരിഞ്ഞ് നേപ്പിൾസ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. തകർന്നു വീഴുമ്പോൾ വിമാനം ലക്ഷ്യത്തിൽ നിന്നും ഏതാനും മൈലുകൾ അകലെയായിരുന്നു.
Read More Trending Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.