/indian-express-malayalam/media/media_files/VfiPoa9Ly3FtUherxHRY.jpg)
Viral Photo, Trending: കേരളത്തിലെ 'പവർ കപ്പിൾ' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ദമ്പതികളാണ് മുൻ എം എൽ എ, കെ എസ് ശബരിനാഥനും ഇപ്പോൾ വിഴിഞ്ഞം പോർട്ടിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ ഐ എ എസും. ഇൻസ്റ്റാഗ്രാം ഉൾപ്പടെയുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ സജീവരായ ഇരുവരും അവരുടെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളും അതിലൂടെ പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് നിപ്പിൾ ശ്രദ്ധ നേടുന്നത്.
വാലെന്റിൻസ് ദിനമായ ഇന്നലെ ഇരുവരും പോസ്റ്റ് ചെയ്ത ഒരു ചിത്രം. അതിൽ ഒരു വാഴയുടെ അടുത്ത് ഇരുവരും നിൽക്കുന്നതായി കാണാം. ഒപ്പം ഒരു കുറിപ്പും - ഹാപ്പി വാഴന്റിൻ ഡേ; പ്രണയദിനത്തിൽ ഇത്രയും മനോഹരമായ ഒരു ഗിഫ്റ്റ് സ്വപ്നത്തിൽ മാത്രം.
ഇതിൽ ആർ ആർക്കാണ് വാഴ സമ്മാനമായി നൽകിയത് എന്ന് വ്യക്തമല്ല എങ്കിലും പോസ്റ്റിനു താഴെ ആശംസകളുമായി അനവധി പേര് എത്തുന്നുണ്ട്.
'അതും ഒരു റൊമാൻസാക്കി...അല്ലെങ്കിലും വല്ലഭനു പുല്ലും ആയുധമാണല്ലോ, അത് കലക്കി.. ഈ ദിനത്തിൽ രണ്ടുപേർക്കും ആശംസകൾ. വഴന്റിനെ ആയാലും വാലാന്റിനെ ആയാലും...' എന്നൊക്കെ പോകുന്നു കമന്റുകൾ.
കേരളത്തിലെ ആദ്യ എം.എൽ.ഏ - ഐ.എ.എസ് ദമ്പതികൾ
പിതാവും മുൻ മന്ത്രിയും സ്പീക്കറുമായ ജി. കാർത്തികേയന്റെ മരണത്തെ തുടർന്നാണ് എഞ്ചിനീയറിംഗ് വിട്ടു ശബരിനാഥൻ രാഷ്ട്രീയത്തിൽ എത്തുന്നത്. അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് 2015 ൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ശബരിനാഥൻ, എം. വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം എ എ റഷീദിനെ 21,314 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2020 ൽ കേരള യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം ജി സ്റ്റീഫനോട് 5046 വോട്ടുകൾക്ക് പരാജയപ്പെട്ടു.
മെഡിക്കൽ ഡോക്ടർ, എഡിറ്റർ, എഴുത്തുകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് കേരളത്തിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്. പത്തനംതിട്ട ജില്ലാ കളക്ടറായും മഹാത്മാഗാന്ധി എൻആർഇജിഎയുടെ മിഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള ഇവർ ഇപ്പോൾ നിലവിൽ വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് എം ഡിയാണ്.
കേരളത്തിലെ ആദ്യ എം.എൽ.ഏ - ഐ.എ.എസ് ദമ്പതികൾ ആയ ഇവർക്ക് മൽഹാർ എന്നൊരു മകനുണ്ട
Read More Social Stories Here
- 'എടാ' എന്നൊരു വിളി; ഇടഞ്ഞ കൊമ്പനെ വരുതിയിലാക്കി മാസ്സ് കാട്ടി പാപ്പാൻ, വീഡിയോ
- അപമാനത്തിന്റെ നിമിഷത്തെ അഭിമാനത്തിന്റേതാക്കി കുരുന്നുകൾ, കണ്ണ് നിറയ്ക്കും ഈ വീഡിയോ
- ഇതു പോലൊരു മോളുണ്ടായിരുന്നെങ്കിൽ; ഇൻസ്റ്റാഗ്രാം കീഴടക്കി കുഞ്ഞു മാലാഖയുടെ ഭാവാഭിനയം, വീഡിയോ
- സത്യം പറ കിലി പോളേ, പണ്ട് നാട് വിട്ടുപോയ ഉണ്ണിയല്ലേ നീ? മലയാളികൾ ചോദിക്കുന്നു
- മലയാളിക്ക് അബുദാബി ബിഗ് ടിക്കറ്റ്; ഭാഗ്യമെത്തിയത് മക്കളുടെ ജനനത്തീയതിയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.