/indian-express-malayalam/media/media_files/fvdtLiDhQ4gLl39DYHDA.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് പറയുന്നതുപോലെ, ഭാഗ്യദേവത കടാക്ഷിക്കാനും ഒരു സമയം ഉണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് മലയാളിയായ രാജീവ് അരീക്കാട്ട്. പലതവണ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതേവരെ ഭാഗ്യം കനിഞ്ഞിട്ടില്ലാത്ത രാജീവ്, മക്കളുടെ ജനനത്തീയതിയിലാണ് വീണ്ടും ഒരു പരീക്ഷണം നടത്തിയത്. എന്നാൽ ഇത്തവണ ഭാഗം രാജീവിനെ തുണച്ചു. അബുദാബി ബിഗ്ടിക്കറ്റിന്റെ ജാക്പോട്ട് സമ്മാനമാണ് ഈ പ്രവാസി മലയാളിയെ തേടിയെത്തിയത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ 260-ാം സീരീസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹത്തിന്റെ (33.89 കോടി രൂപ)​ സമ്മാനമാണ് രാജീവിനെ തേടിയെത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ല. അൽ ഐനിൽ ആർക്കിടെക്ചറൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാജീവ്, ഭാര്യയ്ക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ട് മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്.
സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഒപ്പം 20പേർ ചേർന്നാണ് ജാക്പോട്ട് നേടിയ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സമ്മാനത്തുക മറ്റ് 19 പേർക്കും തുല്യമായി വീതിച്ച് നൽകുമെന്നാണ് തീരുമാനമെന്ന് രാജീവ് പറഞ്ഞു. സമ്മാനാർഹനായെന്ന് അധികൃതർ അറിയച്ചപ്പോൾ വിശ്വസിക്കാനായില്ലെന്നും, സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.
"10 വർഷത്തിലേറെയായി ഞാൻ അൽ ഐനിലാണ് താമസിക്കുന്നത്. കഴിഞ്ഞ 3 വർഷമായി ടിക്കറ്റും എടുക്കാറുണ്ട്. ഇതാദ്യമായാണ് എനിക്ക് ലോട്ടറി അടിക്കുന്നത്. ഇത്തവണ ഞാനും ഭാര്യയും 7, 13 നമ്പറുകളുള്ള ടിക്കറ്റുകളാണ് എടുത്തത്. അത് ഞങ്ങളുടെ കുട്ടികളുടെ ജനനത്തീയതികളാണ്. രണ്ട് മാസം മുൻമ്പ്, ഇതേ കോമ്പിനേഷനുള്ള നമ്പറില്‍ എനിക്ക് 10 ലക്ഷം ദിര്‍ഹം നഷ്ടമായി. എന്നാല്‍ ഇത്തവണ ഭാഗ്യംതേടിയെത്തി," രാജീവ് പറഞ്ഞു.
രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ ഓഫറിലൂടെ മറ്റു നാല് ടിക്കറ്റുകള്‍കൂടി സൗജന്യമായി ലഭിച്ചെന്നും, എപ്പോഴും ടിക്കറ്റെടുക്കുമ്പോൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കാറുണ്ടെങ്കിലും ഇത്തവണ ആറ് ടിക്കറ്റെടുത്തകൊണ്ട് നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും രാജീവ് കൂട്ടിച്ചേർത്തു.
Read More
- കണ്ടൽക്കാടുകളുടെ ഭംഗി ആസ്വദിച്ച് ആറുവരിയിലൂടെ ചീറിപ്പായാം; ബന്ദിയോട് മുതൽ പുത്തൂർ വരെ NH 66 ആകാശദൃശ്യങ്ങൾ
 - പയ്യോളിയെ 'പൊളിയാക്കുന്ന' മൂരാട് പാലം; NH 66 പയ്യോളി മുതൽ വടകര വരെയുള്ള ആകാശദൃശ്യങ്ങൾ
 - കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു
 - കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ
 - യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us