scorecardresearch

അണ്ണൻ മാസാണ്; ഒറ്റക്കൊമ്പിൽ പിടിച്ച് ഇടഞ്ഞ ആനയെ ശാന്തനാക്കി പാപ്പാൻ, വീഡിയോ

ആളുകൾക്ക് പിന്നാലെ ഓടുന്ന ആനയുടെ പിന്നാലെ ഓടി പാപ്പാൻ അതിനെ ശാന്തനാക്കാനാണ് ശ്രമിക്കുന്നത്

ആളുകൾക്ക് പിന്നാലെ ഓടുന്ന ആനയുടെ പിന്നാലെ ഓടി പാപ്പാൻ അതിനെ ശാന്തനാക്കാനാണ് ശ്രമിക്കുന്നത്

author-image
WebDesk
New Update
Elephant running | viral video

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ഒരു വടി പോലും ഇല്ലാതെ ഇടഞ്ഞു നിൽക്കുന്ന ആനയെ വരുതിയിലാക്കുന്ന പാപ്പാന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടോടിയത്. തുടർന്ന് ഭയന്നോടുന്ന ആനയുടെ വാലിൽ പിടിച്ച് വലിച്ചും നിൽക്കാൻ ആജ്ഞാപിച്ചും, പാപ്പാൻ അവനെ ശാന്തനാക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്നും ആളുകൾക്ക് പിന്നാലെ ഓടുന്ന ആനയുടെ പിന്നാലെ ഓടി പാപ്പാൻ അതിനെ ശാന്തനാക്കാനാണ് ശ്രമിക്കുന്നത്.

Advertisment

ആദ്യം പാപ്പാനെ അനുസരിക്കാൻ ആന മടി കാണിക്കുന്നുണ്ടെങ്കിലും ക്രമേണ ആന ശാന്തനാകുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എടാ എന്ന് വിളിച്ച് ആനയെ ശാന്തനാക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുന്ന ആനയുടെ കൊമ്പിൽ പിടിച്ച് ശാന്തനാക്കാനും സംസാരിച്ച് ശ്രദ്ധ മാറ്റാനും പാപ്പാൻ ശ്രമിക്കുന്നത് കാണാം. പാപ്പാൻ്റെ ധീരതയെ പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളിടുന്നത്.  

"കൊമ്പിൽ പിടിക്കണമെങ്കിൽ ഇരട്ടച്ചങ്കൊന്നും വേണ്ട നല്ല ഉറപ്പുള്ള ഒരു ചങ്ക് മതി. സെലിബ്രിറ്റി പാപ്പാനും, ആനയും അല്ലാത്തതുകൊണ്ട് ആരും BGM ഇട്ട് ഇരട്ടച്ചങ്കൻ എന്ന ക്യാപ്ഷനും ഇട്ട് തകർത്തില്ല. ജീവൻ പണയം വെച്ച് ആന കൊണ്ട് നടക്കുന്ന നല്ല ഉറപ്പുള്ള ഒറ്റച്ചങ്കൻ പാപ്പാൻമാർക്ക് അഭിനന്ദനങ്ങൾ," എന്നാണ് ഒരാൾ ഇതിനോട് പ്രതികരിച്ചത്.

ഒരു വടി പോലും ഇല്ലാതെ ഇടഞ്ഞ് നില്ക്കുന്ന ആനയെ വരുതിയിലാക്കി കൊമ്പിൽ പിടിക്കണമെങ്കിൽ ഇരട്ടച്ചങ്കൊന്നും വേണ്ട നല്ല ഉറപ്പുള്ള ഒരു ചങ്ക് മതി.സെലിബ്രിറ്റി പാപ്പാനും, ആനയും അല്ലാത്തതുകൊണ്ട് ആരും BGM ഇട്ട് ഇരട്ടച്ചങ്കൻ എന്ന ക്യാപ്ഷനും ഇട്ട് തകർത്തില്ല. ജീവൻ പണയം വെച്ച് ആന കൊണ്ട് നടക്കുന്ന നല്ല ഉറപ്പുള്ള ഒറ്റച്ചങ്കൻ പാപ്പാൻമാർക്ക് അഭിനന്ദനങ്ങൾ

Posted by Autumn by sarath on Wednesday, February 14, 2024
Advertisment

"ആന ഇടഞ്ഞതായിരിക്കില്ല ആരെങ്കിലും വേദനിപ്പിച്ച് കാണും. അങ്ങനെ പേടിച്ചതാവും. അതാണ് പാപ്പാനും ആനയും വേഗം ഒന്നായത്. സ്നേഹമുള്ള പാപ്പാന്മാരെ ആന എന്നും അനുസരിച്ചിട്ടുണ്ട്. ഉത്സവങ്ങളിൽ ആനയുടെ അടുത്ത് പോയി തൊടാൻ ആരെയും അനുവദിക്കരുത്," എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

Check out More Viral Stories Here

Elephant Viral Video Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: