/indian-express-malayalam/media/media_files/ZZKryhlfyCMIT0U4ZNnK.jpg)
ചിത്രം: എക്സ്
വർഷങ്ങൾക്ക് മുൻപ് കാണാതായ മകനും അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച പല സിനിമകളിലും കഥകളിലും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ അമോഠിയിലാണ് സമാന സംഭവം നാടിനെ ഞെട്ടിച്ചത്. 22 വർഷം മുൻപ് കാണാതായ മകനെയാണ് അമ്മ വീണ്ടും കണ്ടുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ഇൻറ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെ വെറലായി.
ഡൽഹി സ്വദേശിയായ പിങ്കുവാണ് തന്റെ 11-ാം വയസിൽ (2002) അമ്മയോടും അച്ഛനോടും പണങ്ങി നാടുവിട്ടത്. നീണ്ട 22 വർഷത്തിന് ശേഷം പിങ്കു വീണ്ടും മാതാപിതാക്കളെ അന്വേഷിച്ച് അമേഠിയിലെ ഖരൗലിയിലെ തന്റെ ഗ്രാമത്തിലേക്ക് എത്തി. ഒരു സന്യാസിയായാണ് പിങ്കു നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കുടംബത്തിന്റെ സന്തോഷം ഏറെനേരം നീണ്ടുനിന്നില്ല, താൻ ഉടൻതന്നെ തിരകെ മടങ്ങുമെന്ന് യുവാവ് കുടുംബത്തെ അറിയിച്ചു.
സന്യാസ ജീവിതത്തിലെ പ്രാധാന ചടങ്ങാണ് അമ്മയിൽ നിന്ന് ഭിക്ഷ സ്വീകരിക്കുന്നത്. അതിനുവേണ്ടിയാണ് താൻ മടങ്ങിയെത്തിയതെന്നും ശേഷം തിരികെപോകുമെന്നും പിങ്കു പറയുന്നത് കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. പിങ്കു നാടോടി ഗാനം പാടുന്നതും സമീപത്തിരിക്കുന്ന അമ്മ കരയുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി.
‘मोरे करम लिखा वैराग्य माई रे…’
— 🇮🇳Jitendra pratap singh🇮🇳 (@jpsin1) February 4, 2024
हमारे मित्र अनुज सिंह ने यह वीडियो क्लिप भेजी है. अनुज के पैतृक गाँव (अमेठी) का मामला है. उनकी रिश्तेदारी का एक बच्चा, 20-22 वर्ष पहले, अचानक कहीं चला गया था. परिजनों ने यथाशक्ति खोजबीन की. थाने में गुमशुदगी की रपट भी दर्ज कराई. वह बच्चा मिला… pic.twitter.com/VYnNpBfCNb
'അദ്ദേഹം ജീവനോടെ ഇല്ലായിരിക്കാം, അല്ലെങ്കിൽ എന്തെങ്കിലും അപകടത്തിൽപെട്ടിരിക്കാം എന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ നഷ്ടപ്പെട്ടെന്ന് കരുതിയ കുട്ടി 22 വർഷത്തിന് ശേഷം മടങ്ങിയെത്തിയിരിക്കുകയാണ്, ഒരു യോഗിയായി,' സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലെ കുറിപ്പ് ഇങ്ങനെ.
Read More
- പയ്യോളിയെ 'പൊളിയാക്കുന്ന' മൂരാട് പാലം; NH 66 പയ്യോളി മുതൽ വടകര വരെയുള്ള ആകാശദൃശ്യങ്ങൾ
- കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു
- കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us