/indian-express-malayalam/media/media_files/4ifFuhnWPydrmbbyzEZA.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്ന സ്വപ്നപദ്ധതിയാണ് ആറുവരിപ്പാതയുടെ വികസനം. കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ അതിവേഗം കുതിച്ചെത്താമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ, പൊതുവെ മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന റോഡുകളാണ് NH66ൽ വരുന്നതെങ്കിലും ചിലയിടത്ത് സ്പീഡ് അൽപ്പം കുറയ്ക്കേണ്ടി വരും. അത്തരത്തിലുള്ള പ്രദേശത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ചെർക്കള ടൗണിൽ ജോലികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ആറുവരിപ്പാത വന്നിട്ടും ഈ ഭാഗത്തെ രണ്ടാമത്തെ റീച്ചിൽ വളവ് നികത്താൻ സാധിച്ചിട്ടില്ല. ഈ ഭാഗത്ത് നൂറിൽ കത്തിച്ചു പാഞ്ഞുവരുന്നവർക്ക് അൽപ്പം സ്പീഡ് കുറയ്ക്കേണ്ടി വരും. ഇവിടെ നാല് ഭാഗങ്ങളിലായി മണിക്കൂറിൽ പരമാവധി 70-80 കിലോമീറ്റർ വേഗതയിലേ സഞ്ചരിക്കാനാകൂ. ചെർക്കള മുതലുള്ള സൂപ്പർ എലിവേഷൻ ഡിസൈനിലും വളവ് നിവരാത്തതിന് കാരണം പ്രാദേശികമായ ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്.
തൊട്ടപ്പുറത്ത് താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ വളവ് നിവർത്തുന്നത് പ്രയാസമാണ്. മേഘ എന്ന നിർമ്മാണ കമ്പനിക്കാണ് ഇവിടെ നിർമ്മാണ ചുമതലയുള്ളത്. നിലവിൽ അവരുടെ ജോലികൾ വളരെ പതുക്കെയാണെന്നാണ് വിമർശനം. ജോലി വൈകുന്നതിനെ ചൊല്ലി അവർക്ക് നോട്ടീസ് ലഭിച്ചതായും ദേശീയപാതയെ കുറിച്ച് വ്ളോഗ് ചെയ്യുന്നതിലൂടെ പ്രശസ്തനായ അബുകീം തന്റെ യൂട്യൂബ് പേജിലൂടെ പറയുന്നു.
ഏറെ വളവും തിരിവുകളുമുള്ള ഈ പാതയിൽ സൂപ്പർ എലിവേഷൻ ഡിസൈൻ പ്രകാരം ഏഴ് കൊടും വളവുകൾ ഇതിനോടകം നിവർത്തിയിട്ടുണ്ട്. റോഡിനോട് ചേർന്ന് ചെങ്കുത്തായ ഇറക്കമായതിനാൽ, ഒരുപരിധിയിൽ കഴിഞ്ഞ് പിന്നേയും റോഡ് നിവർത്തുക എന്നത് ഈ ഭാഗങ്ങളിൽ ബുദ്ധിമുട്ടാണ്. മലയോട് ചേർന്നുള്ള പാതകളിൽ പാറകൾ തുരന്നാണ് സർവീസ് പാതകൾ തയ്യറാക്കിയിട്ടുള്ളത്.
വേവിഞ്ച പുഴ കടന്ന ശേഷമുള്ള മേഖലകളിലും കൊടുംവളവുകളായതിനാൽ ഇവിടെ യാത്ര ദുഷ്ക്കരമാണ്. കേരളത്തിലെ NH66 ദേശീയപാതയുടെ ജോലികളിൽ ഏറ്റവും പ്രയാസമുള്ള റൂട്ടാണിത്. അതിനാൽ തന്നെ മേഘയ്ക്ക് ഈ ജോലികൾ തീർക്കാൻ കഠിനപ്രയത്നം നടത്തേണ്ടി വരുന്നുണ്ട്.
വീഡിയോ കാണുമ്പോൾ തന്നെ നിർമ്മാണ ഘട്ടത്തിൽ അവർ നേരിടുന്ന പ്രതിസന്ധി മലയാളികൾക്ക് തിരിച്ചറിയാനാകും.
Read More
- കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു
- കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us