scorecardresearch

'ത്രീ ഇഡിയറ്റ്സ്' അല്ല; രോഗിയുമായി ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റി യുവാവ്

ആമിർ ഖാൻ നായകനായ 3 ഇഡിയറ്റ്‌സിനെ ഓർമ്മിപ്പിക്കുന്നു രീതിയിൽ അബോധാവസ്ഥയിലായ മുത്തച്ഛനുമായി ആശുപത്രിക്കുള്ളിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ആമിർ ഖാൻ നായകനായ 3 ഇഡിയറ്റ്‌സിനെ ഓർമ്മിപ്പിക്കുന്നു രീതിയിൽ അബോധാവസ്ഥയിലായ മുത്തച്ഛനുമായി ആശുപത്രിക്കുള്ളിലേക്ക് ബൈക്ക് ഓടിച്ചുകയറ്റുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.

author-image
Trends Desk
New Update
Man drives bike inside hospital

ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന യുവാവ്

തിയേറ്ററുകളിൽ തംരംഗം സൃഷ്ടിച്ച സിനിമയായിരുന്നു 2009-ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രം ത്രീ ഇഡിയറ്റ്സ്. ചിത്രത്തിന്റെ തമിഴ് റീമേക്കായ നൻപനും വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു, രോഗം മൂർച്ചിച്ച ഒരു കഥാപാത്രവുമായി ആമിർ ഖാൻ അവതരിപ്പിച്ച കഥാപാത്രം ആശുപത്രിയിലേക്ക് സ്ക്രൂട്ടർ ഓടിച്ച് എത്തുന്നത്. 

Advertisment

കഴിഞ്ഞ ദിവസം സമാന രീതിയിൽ അസുഖബാധിതനായ മുത്തച്ഛനെയുംകൊണ്ട് ബൈക്കിൽ ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോധരഹിതനായ മുത്തച്ഛനെയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവ് ആശുപത്രിയിൽ എത്തിക്കുന്നത്.

ബൈക്കിൽ എത്തിച്ച രോഗിയെ മറ്റു രണ്ടുപേർ അത്യാഹിത വിഭാഗത്തിലേക്ക് എടുത്തു കൊണ്ടു പോകുന്നത് വീഡിയോയിൽ കാണാം. എന്തിനാണ് വാഹനം​ ആശുപത്രിക്കകത്തേക്ക് കയറ്റിയതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ചോദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനു മറുപടിയായി ഞാൻ ഈ ആശുപത്രിയിലാണ് ജോലിചെയ്യുന്നതെന്നും യുവാവ് പറയുന്നുണ്ട്. എന്നാൽ, ബൈക്ക് അത്യാഹിത വിഭാഗത്തിനുള്ളിൽ കൊണ്ടുവരാൻ ഇതൊരു കാരണമല്ലെന്ന് മറ്റൊരാൾ മറുപടിയും നൽകുന്നുണ്ട്.

Advertisment

"3 ഇഡിയറ്റ്സ് സിനിമയിലെ രംഗം? അല്ല! എംപി: അബോധാവസ്ഥയിലായ മുത്തച്ഛനെയുംകൊണ്ട് ഒരാൾ ബൈക്കിൽ ആശുപത്രിയിലെ എമർജൻസി വാർഡിലേക്ക് കയറുന്നു!" എന്ന കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. വൈറലായ വീഡിയോയിൽ നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായെത്തിയത്.

Read More Social Stories Here

Actor Vijay Viral Video Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: