/indian-express-malayalam/media/media_files/qrU8RmVAGGyHYpoUTx9k.jpg)
നെയ്മീൻ, ചെമ്മീൻ, കണ്ണൻ കൊഴിയാള, തലക്കറി... എന്ന് വേണ്ട പല ടൈപ്പ് മീൻ (Fish) വിഭവങ്ങൾ. കുടുംബമായി പോകാം. പോക്കറ്റ് കീറില്ല. ന്യായവിലയാണ് ഇവിടെ.
സംഭവം സർക്കാർ നടത്തുന്നതാണ്. ഫിഷറീസ് വകുപ്പിന്റെ കീഴിലെ മത്സ്യഫെഡ്, തിരുവനന്തപുരം വിഴിഞ്ഞത്ത് തുടങ്ങിയതാണ് 'കേരള സീ ഫുഡ് കഫേ' എന്ന ഈ ഹോട്ടൽ. വിഴിഞ്ഞതിനടുത്ത് ആഴാകുളം എന്ന സ്ഥലത്താണ് ഇത്. 367 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.
ഒരേ സമയം 60 പേർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങൾക്ക് പുറമെ വിദേശ ടൂറിസ്റ്റുകൾക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ സേവനവും ലഭ്യമാണ്. ‘മത്സ്യഫെഡ്’ എന്ന ബ്രാൻഡ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സീഫുഡ് റെസ്റ്റോറന്റുകൾ.
കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ കൂടി തുറക്കും
വിഴിഞ്ഞത്തെ കേരള സീഫുഡ് കഫേ വലിയ വിജയം കണ്ടതിനെ തുടർന്നു സമാന മാതൃകയില്‍ കേരളത്തില്‍ 1000 സീഫുഡ് റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സീഫുഡ് റസ്റ്ററന്റ് ശൃംഖല വിജയമാക്കാന്‍ ട്രെയിനിംഗ് സെന്ററുകളടക്കം സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യഫെഡിനു കീഴില്‍ ആലപുഴയില് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നൈലോണ്‍ നൂല്‍ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യവകുപ്പിന് കീഴില്‍ തുടങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ മത്സ്യബന്ധന ഇതര മേഖലില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ആശയമെന്നും മന്ത്രി വ്യക്തിമാക്കി.
Read More Trending Stories Here
- ആറു വരിയിലും നിവരാത്ത NH66 ദേശീയപാതയോ; കൊടും വളവുകളുടെ ആകാശദൃശ്യങ്ങൾ കാണാം
- 'ത്രീ ഇഡിയറ്റ്സ്' അല്ല; രോഗിയുമായി ആശുപത്രിയിലേക്ക് വാഹനം ഓടിച്ചുകയറ്റി യുവാവ്
- പ്രണയദിനത്തിൽ ഇത്രയും മനോഹരമായ ഒരു ഗിഫ്റ്റ് സ്വപ്നത്തിൽ മാത്രം
- അപകടകരമായി ഹൈവേയിലേക്ക് ക്രാഷ് ലാൻഡ് ചെയ്ത് ജെറ്റ് വിമാനം; നടക്കുന്ന ദൃശ്യങ്ങൾ
- അമ്പോ, ഇന്ദിരാമ്മ പൊളിച്ച്; 82 വയസ്സിലെ അഡാർ വർക്ക് ഔട്ട്, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.