/indian-express-malayalam/media/media_files/7m4rkSKvWfoPF6WeKccI.jpg)
ജിമ്മിൽ പോകാൻ ശ്രമിച്ചിട്ട് പറ്റുന്നില്ലേ, സ്ഥിരമായി വ്യായാമം ചെയ്യണം എന്നോർത്തിട്ട് കഴിയുന്നില്ലേ? എന്നാൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഭൂരിഭാഗം ആളുകളുടെയും അവസ്ഥ ഇത് തന്നെ. ശാരീരിക വ്യായാമം ഏറ്റവും പ്രധാനമാണ് എന്ന് തിരിച്ചറിയുമ്പോഴും നമ്മളിൽ പലരും, നമ്മുടെ ജീവിത പാച്ചിലിനിടെ അതിനു മുൻതുക്കം കൊടുക്കാറില്ല. പല ജീവിതശൈലീ രോഗങ്ങളുടെയും അടിസ്ഥാനം വ്യായാമമില്ലായ്മ തന്നെയാണ് എന്ന് വിദഗ്‌ധർ അടിവരയിടുന്നു. ഇതെല്ലം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടും നമ്മളിൽ പലരും അത് ചെയ്യാറില്ല അല്ലെങ്കിൽ ചെയ്യാൻ സാധിക്കുന്നില്ല.
ജിമ്മിൽ പോകാൻ അല്പം മോട്ടിവേഷൻ അന്വേഷിച്ചു നടക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾ നിർബന്ധമായും കാണേണ്ടതാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. കാരണം അത് കണ്ടു കഴിഞ്ഞാൽ പിന്നെ മോട്ടിവേഷന് വേറെ ഒന്നും വേണ്ട.
82 വയസ്സിലും ഫിറ്റ് ആൻഡ് ഫൈൻ
Viral Video 82 വയസ്സുള്ള ഒരമ്മ, ഉഷാറായി വർക്ക് ഔട്ട് ചെയ്യുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുക. ഫിറ്റ് ആൻഡ് ഫൈൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ ആണ് ഈ വീഡിയോ പങ്കു വയ്ക്കപ്പെട്ടിട്ടുള്ളത്. അതിൽ കൊടുത്തിരിക്കുന്ന കുറിപ്പ് പ്രകാരം വീഡിയോയിൽ ഉള്ളത് ഇന്ദിര എന്ന 82 വയസ്സുള്ള അമ്മയാണ്. പെരിന്തൽമണ്ണ സ്വദേശിനിയായ ഇവർ മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ടായി റിട്ടയർ ചെയ്തവരാണ്.
'ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്... നാളെ തൊട്ട് വല്ലിമ്മാനെ പറഞ്ഞയക്കണം... അമ്മേടെ വർക്ക് ഔട്ട് കണ്ടു ഏറെ സന്തോഷവും പ്രചോദനവും തോന്നുന്നു...' എന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ.
Read More Trending Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us