/indian-express-malayalam/media/media_files/2025/01/13/EnEv6oAMXn2LpNmBzTP9.jpg)
ചിത്രം: എക്സ്
വിജയത്തോടെ 2025ന് തുടക്കം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരെ കൊച്ചിയിൽ നടന്ന മത്സരം 3-2 കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവർ കേരളത്തിനായി ഗോൾ കണ്ടെത്തി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ 0-1 എന്ന നിലയിൽ പിന്നിലിയിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടിയകയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി.
RIGHT BACK IN IT 🥵#KeralaBlasters#KBFC#YennumYellow#ISL#KBFCOFCpic.twitter.com/rwS0DdSMJz
— Kerala Blasters FC (@KeralaBlasters) January 13, 2025
വമ്പൻ വിജയത്തിനു പിന്നാലെ ബ്ലാസ്റ്റേഴ്സ്- ഒഡിഷ മത്സരം ഗൂഗിളിൽ ട്രെൻഡിങ് ആകുകയാണ്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക്
അനുസരിച്ച് രണ്ടു ലക്ഷത്തിലധികം ആളുകളാണ് കേരള
ബ്ലാസ്റ്റേഴ്സ്- ഒഡിഷ മത്സരം ഗൂഗിളിൽ തിരഞ്ഞത്.
ബ്ലാസ്റ്റേഴിൽ നിന്ന് മലയാളി താരം കെ.പി രാഹുല്‍ ഒഡീഷ എഫ്‌സിയിലേയ്ക്ക് മാറിയതിനു ശേഷമുള്ള ആദ്യ ഹോം മത്സരമായിരുന്നു ഇത്. അതേസമയം, അവസാന മത്സരങ്ങൾ പരിക്കൂമുലം നഷ്ടപ്പെട്ട ജസീസീ സീമിനസ് സ്ക്വാഡിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആറു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാനായത്. എട്ടു മത്സരങ്ങളിൽ തോൽവിയും രണ്ടു സമനിലയും ടീം നേടിയിട്ടുണ്ട്. 15 മത്സരങ്ങളില്‍ 17 പോയിന്റുമായി എഴാം സ്ഥാനത്താണ് എതിരാളികളായ ഒഡിഷ. അഞ്ചു ജയവും ആറു സമനിലയും ആഞ്ചു തോൽവിയും ഉൾപ്പെടെ 21 പോയിന്റാണ് ഒടിഷയ്ക്ക്.
Read More
- മാളിൽ കുരങ്ങന്റെ 'ഷോപ്പിങ്;' യുവതിയുടെ ഷൂ തട്ടിയെടുത്ത് പരാക്രമം; വീഡിയോ
- 'ചേച്ചി ഇനി കരയരുത്, അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും;' ഹൃദയം കവർന്ന് ആസിഫ് അലി
- സുക്കര്‍ബെര്‍ഗിന്റെ കയ്യില്‍ 7 കോടിയുടെ വാച്ച്; എന്താണ് ഇതിന് ഇത്ര പ്രത്യേകത?
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
- ദിവസേന 48 കോടി; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഈ ഇന്ത്യക്കാരൻ
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
- കുഴിമടിയൻമാർക്കുള്ള ദേശിയ ഗാനവുമായി ഇന്ദുലേഖ വാര്യർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.