/indian-express-malayalam/media/media_files/THBB9njmjmj1shBsr6qV.jpg)
ഫൊട്ടോ: സ്ക്രീൻ ഗ്രാബ്
കാസർഗോഡ മേഖലയിൽ എൻ എച്ച് 66 ന്റെ നിർമ്മാണ പ്രവർത്തികൾ അതിവേഗം തന്നെ പുരോഗമിക്കുകയാണ്. അതിനൂതനമായ രീതിയിൽ പുരോഗമിക്കുന്ന പ്രവർത്തികൾ ഭാരതമാല പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. പുത്തൂർ പാലവും പിന്നിട്ട് ചൗക്കിയിലേക്കെത്തുമ്പോൾ അവിടെ അണ്ടർ പാസിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഈ മേഖലയിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ചൗക്കി മേഖലയിൽ ഏകദേശം നൂറ് മീറ്ററോളം മാത്രമേ റോഡിന്റെ ടാറിങ് പൂർത്തിയാകാനുള്ളൂവെന്ന് വീഡിയോ തയ്യാറാക്കിയ വ്ളോഗർ അബുകീം 'ഹാക്സ് വൈബ്' (HaKZvibe)എന്ന തന്റെ യൂ ട്യൂബ് ചാനലിൽ പങ്കിട്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ആകാശദൃശ്യങ്ങൾ പങ്കിട്ടുകൊണ്ട് വിവരിക്കുന്നു. ഈ മേഖലയിലാകെ ക്രാഷ് ബാരിയർ, സർവ്വീസ് റോഡുകളുടെ പണി എന്നിവ പൂർത്തീകരിക്കുകയും വഴി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ നടക്കുകയും ചെയ്യുന്നുവെന്നും അബുകീം വ്യക്തമാക്കുന്നു.
കാസർഗോഡ് ടൗണിലേക്ക് പാതയെത്തുമ്പോൾ അവിടെ മലയാളി എഞ്ചിനീയർമാരുടെ കഴിവുകൾ എടുത്തുകാട്ടുന്ന എഞ്ചിനീയറിങ് വിസ്മയമെന്ന് വ്ളോഗർ വിശേഷിപ്പിക്കുന്ന മേൽപ്പാലത്തിന്റെ പണികൾ ഏതാണ്ട് മുക്കാൽ ഭാഗവും പൂർത്തിയായി. ഒറ്റത്തൂണിൽ ആറുവരിപ്പാലമെന്ന പ്രത്യേകതയാണ് ഈ മേൽപ്പാലത്തിനുള്ളത്. ബോക്സ് ഗർഡറുകൾ ഉപയോഗിച്ചാണ് മേൽപ്പാലത്തിന്റെ നിർമ്മാണം.
ഇന്ത്യയിൽ തന്നെ ഇത്തരത്തിലൊരു പാലം നിർമ്മാണം ഇതാദ്യമാണെന്നും നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കലിനെ പ്രശംസിച്ചുകൊണ്ട് വ്ളോഗർ വീഡിയോയിൽ അവകാശപ്പെടുന്നു. ന്യൂ ബസ് സ്റ്റാൻഡിലാണ് മേൽപ്പാലം അവസാനിക്കുന്നത്.
Read More
- കണ്ടൽക്കാടുകളുടെ ഭംഗി ആസ്വദിച്ച് ആറുവരിയിലൂടെ ചീറിപ്പായാം; ബന്ദിയോട് മുതൽ പുത്തൂർ വരെ NH 66 ആകാശദൃശ്യങ്ങൾ
- പയ്യോളിയെ 'പൊളിയാക്കുന്ന' മൂരാട് പാലം; NH 66 പയ്യോളി മുതൽ വടകര വരെയുള്ള ആകാശദൃശ്യങ്ങൾ
- കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു
- കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us