scorecardresearch

ആനന്ദ കണ്ണീരോടെ അമ്മ; വനിത ദിനത്തിൽ 'കടൽ മച്ചാന്റെ' സർപ്രൈസ്

ചായക്കച്ചോടം നടത്തിയാണ് എന്റെ അമ്മച്ചി ഞങ്ങളെ വളർത്തിയത്, അമ്മയെ ഇവിടെ എത്തിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു

ചായക്കച്ചോടം നടത്തിയാണ് എന്റെ അമ്മച്ചി ഞങ്ങളെ വളർത്തിയത്, അമ്മയെ ഇവിടെ എത്തിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു

author-image
Trends Desk
New Update
Kadalmachan | Viral Video

ചിത്രം: ഫേസ്ബുക്ക്/കടൽമച്ചാൻ

സോഷ്യൽ മീഡിയയിൽ ഏറെ കാഴ്ചക്കാരുള്ള സുപരിചിതനായ ഇൻഫ്ലുവൻസറാണ് 'കടൻ​മച്ചാൻ.' യൂട്യൂബിലും ഫേസ്ബുക്കിലും കടലുമായി ബന്ധപ്പെട്ട വീഡിയോകൾ പങ്കുവച്ചാണ് കടൽ മച്ചാൻ എന്നറിയപ്പെടുന്ന വിഷ്ണു അഴീക്കൽ പ്രശസ്തനായത്. വിഷ്ണുവിനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടാറുള്ള അമ്മ സന്ധ്യയും സോഷ്യൽ മീഡിയയുടെ പ്രിയ താരമാണ്. ചായക്കട നടത്തി ജീവിതം ആരംഭിച്ച വിഷ്ണുവും കുടുംബവും സോഷ്യൽ മീഡിയയിലൂടെ നേടിയ വിജയത്തിന്റെ കഥകൾ ഇടക്ക് കാഴ്ചക്കാരുമായി പങ്കുവയക്കാറുണ്ട്. ലോക വനിത ദിനത്തിൽ അമ്മയക്ക് വിഷ്ണു നൽകിയ സർപ്രൈസാണ് ഇപ്പോൾ നെറ്റിസൺമാരുടെ മനംനിറച്ച് വൈറലാകുന്നത്.

Advertisment

അമ്മയ്ക്കൊപ്പം ദുബായ് സന്ദർശിക്കുന്ന വീഡിയോയാണ് കടൽ മച്ചാൻ പങ്കുവച്ചിരിക്കുന്നത്. ആലപ്പാട് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന്, അമ്മയെ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം കാണിക്കാൻ എത്തിച്ചത് തന്റെ ജീവിതത്തിലെ വലിയ സന്തോഷമാണെന്ന് പറഞ്ഞുകൊണ്ടാണ് വിഷ്ണു വീഡയോ പങ്കിട്ടത്. അമ്മയ്ക്കായി മകനൊരുക്കിയ സർപ്രൈസിൽ സന്തോഷം അടക്കിവയ്ക്കാനാകാതെ കണ്ണീരണിയുന്ന അമ്മ സിന്ധുവിനെയും വീഡിയോയിൽ കാണാം.

"ചായക്കച്ചോടം നടത്തിയാണ് എന്റെ അമ്മച്ചി ഞങ്ങളെ വളർത്തിയത്, അമ്മയെ ഇവിടെ എത്തിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു," വിഷ്ണു പറഞ്ഞു. ഒരു മാസത്തോളം ദുബായിലുണ്ടാകുമെന്ന് പറഞ്ഞ ശേഷമാണ് വീഡിയോ അവസാനിക്കുന്നത്. തന്നെ ദുബായിൽ എത്തിക്കാൻ പിന്തുണനൽകിയ എല്ലാവർക്കും നന്ദി പറയുന്ന അമ്മയേയും വീഡിയോയിൽ കാണാം.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ കാഴ്ചക്കാരുടെ ഹൃദയം കവർന്നു. നിരവധി കാഴ്ചക്കാരണ് കമന്റ് സെക്ഷനിൽ സന്തോഷം പങ്കുവയ്ക്കുന്നത്. 'വനിത ദിനത്തിൽ ഒരു അമ്മയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം' എന്നാണ് ഒരാൾ കമന്റു ചെയ്തത്. 

Advertisment

Read More

Burj Khalifa social influencers Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: