scorecardresearch

ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു; സേതുപതിക്കൊപ്പം ഇർഷാദ്

വിജയ് സേതുപതിയ്ക്ക് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് ഇർഷാദ് പങ്കുവച്ചത്

വിജയ് സേതുപതിയ്ക്ക് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് ഇർഷാദ് പങ്കുവച്ചത്

author-image
Trends Desk
New Update
Irshad Ali, Vijay Sethupathi

ചിത്രം: ഇൻസ്റ്റഗ്രാം/ഇർഷാദ് അലി

നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയിൽ നിറസാന്നിധ്യമാണ് നടൻ ഇർഷാദ് അലി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' എന്ന ചിത്രത്തിലാണ് അവസാനമായി ഇർഷാദ് അഭിനയിച്ചത്. 

Advertisment

ഇപ്പോഴിതാ, ഇർഷാദ് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തമിഴ് സൂപ്പർ താരം വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങളാണ് നടൻ പോസ്റ്റു ചെയ്തത്. വിജയ് സേതുപതിയ്ക്ക് സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

"ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു.
"വാങ്കോ സർ"
തിരിച്ചു തരുന്നതിൽ വല്ല വിരോധം?
"കൊടുങ്കോ സർ..."
ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ," എന്ന ക്യാപ്ഷനോടെയാണ് ഇർഷാദ് ചിത്രങ്ങൾ പങ്കുവച്ചത്.

Advertisment

അതേസമയം, 'തുടരും' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ ഷണ്മുഖന്റെ പഴയ സുഹൃത്തായി കാണിക്കുന്നത് വിജയ് സേതുപതിയെ ആണ്. എഐ നിർമ്മിത ചിത്രങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചത്. മോഹൻലാലിന്റെയും വിജയ് സേതുപതിയുടെയും ചെറുപ്പകാലത്തെ ലുക്ക് കാണിക്കുന്ന ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 

Read More

Vijay Sethupathi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: