/indian-express-malayalam/media/media_files/2025/01/06/fv4zNyojGZWOc9qOSrrX.jpg)
പ്രതീകാത്മക ചിത്രം
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ശ്വാസകോശ വൈറസാണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി). രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവിലാണ് റിപ്പോർട് ചെയ്തതത്. മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനും 8 മാസം പ്രായമുള്ള ആൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വാർത്ത പുറത്തു വന്നതിനു പിന്നാലെ എച്ച്എംപിവി വൈറസ് രോഗലക്ഷണങ്ങളെ പറ്റിയാണ് ആളുകൾ ഗൂഗിളിൽ തിരയുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് നാലു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് ഇതേ കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ 'എച്ച്എംപിവി വൈറസ് ലക്ഷണങ്ങൾ' ഗൂഗിളിൽ ട്രെന്റിങ്ങാണ്.
എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്? രോഗലക്ഷണങ്ങൾ?
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണിത്. ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.
ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. തണുപ്പ് കാലത്താണ് രോഗം പടരാൻ സാധ്യത. ജലദോഷമോ പനിയോ വരുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളാണ് എച്ച്എംപിവി സാധാരണയായി ഉണ്ടാവുക. കഫകെട്ട്, പനി, ശ്വാസ തടസ്സം, മൂക്കടപ്പ് എന്നിവയെല്ലാം പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്രോങ്കൈറ്റിസിനും ന്യുമോണിയയ്ക്കും കാരണമാകും. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.
വൈറസിന്റെ വ്യാപനം
ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി, രോഗം ബാധിച്ചവരുമായിട്ടുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും വൈറസ് ഒരാളിൽ എത്താം. ഇതിനുപുറമേ മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും വൈറസ് പടരാൻ സാധ്യതയുണ്ട്.
മാസ്‌ക ഉപയോഗിക്കുന്നത് വഴിയും ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുന്നത് വഴിയും രോഗത്തെ ഒരുപരിധി വരെ തടഞ്ഞുനിർത്താൻ കഴിയുമെന്ന് ആരോഗ്യ വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.
Read More
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
- ദിവസേന 48 കോടി; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഈ ഇന്ത്യക്കാരൻ
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
- കുഴിമടിയൻമാർക്കുള്ള ദേശിയ ഗാനവുമായി ഇന്ദുലേഖ വാര്യർ; വീഡിയോ
- 'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ
- 'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ
- വല്ലാത്ത തലവേദന, ഞാൻ ഒന്ന് കിടക്കട്ടെ; മദ്യലഹരിയിൽ ഇലക്ട്രിക് കമ്പയിൽ യുവാവിന്റെ സുഖനിദ്ര; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.