scorecardresearch

പച്ചവെള്ളം പോലെ മലയാളം; തനിയെ പഠിച്ചതെന്ന് ജർമ്മൻ യുവതി; അമ്പരന്ന് ടാക്സി ഡ്രൈവർ; വീഡിയോ

കേരളത്തിൽ വെക്കേഷനു വന്നതാണെന്നും, തനിയെ ആണ് മലയാളം പഠിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു

കേരളത്തിൽ വെക്കേഷനു വന്നതാണെന്നും, തനിയെ ആണ് മലയാളം പഠിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു

author-image
Trends Desk
New Update
German woman speaking fluent Malayalam

ചിത്രം: ഇൻസ്റ്റഗ്രാം

വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ പലപ്പോഴും ഭാഷ വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. മറ്റൊരു രാജ്യത്ത് എത്തുമ്പോൾ, അവിടുത്തെ പ്രാദേശിക ഭാഷ അറിയുന്നത് നമ്മുടെ യാത്രയേയും അനുഭവങ്ങളെയും കൂടുതൽ മനോഹരമാക്കും. അപ്രതീക്ഷിതമായി ലഭിക്കുന്ന സൗഹൃദങ്ങളിലേക്കും ബന്ധങ്ങളിലേക്കും പോലും ഇത് വാതിൽ തുറക്കും. ഹൃദയസ്പർശിയായ ഒരു വൈറൽ വീഡിയോ അത് തെളിയിക്കുകയാണ്.

Advertisment

ജർമ്മൻ അധ്യാപികയായ ക്ലാര എന്ന യുവതിയാണ് പച്ചവെള്ളം പോലെ മലയാളം സംസാരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. യുവതിയുടെ സംസാരം കേട്ട് അത്ഭുതപ്പെടുന്ന മലയാളിയായ ഡ്രൈവറെയും വീഡിയോയിൽ കാണാം.

കേരളത്തിൽ വെക്കേഷനു വന്നതാണെന്നും, തനിയെ ആണ് മലയാളം പഠിച്ചതെന്നും യുവതി വീഡിയോയിൽ പറയുന്നു. ജർമ്മനിയിൽ മലയാളികളായ സുഹൃത്തുക്കളുണ്ട്. അങ്ങനെയാണ് മലയാളം പഠിച്ചത്. അഞ്ചു വർഷമായി മലയാളം അറിയാമെന്നും ക്ലാര പറയുന്നു.

Advertisment

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. 1.9 ദശലക്ഷത്തിലധികം കാഴ്ചകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളം സംസാരിക്കുന്ന നിരവധി റീൽ വീഡിയോകൾ ക്ലാര തന്റെ ഇൻസ്റ്റഗ്രാമം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

Read More

Viral Video Malayalam Germany

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: