scorecardresearch

Google Trends: ഗൂഗിളിൽ ട്രെൻഡായി ഫ്‌ളിപ്പ് കാർട്ടും ആമസോണും

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരുദശലക്ഷം പേരാണ് ഫ്‌ളിപ്പ് കാർട്ടിനെ ഗൂഗിളിൽ തിരഞ്ഞത്. ആമസോണിനെയാകട്ടെ 500000 പേരും.ഫ്‌ളിപ്പ് കാർട്ട് തിരയുന്നവരുടെ എണ്ണത്തിൽ 75 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരുദശലക്ഷം പേരാണ് ഫ്‌ളിപ്പ് കാർട്ടിനെ ഗൂഗിളിൽ തിരഞ്ഞത്. ആമസോണിനെയാകട്ടെ 500000 പേരും.ഫ്‌ളിപ്പ് കാർട്ട് തിരയുന്നവരുടെ എണ്ണത്തിൽ 75 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്

author-image
Trends Desk
New Update
google trends

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരുദശലക്ഷം പേരാണ് ഫ്‌ളിപ്പ് കാർട്ടിനെ ഗൂഗിളിൽ തിരഞ്ഞത്

കൊച്ചി: ഗൂഗിളിൽ ആമസോണും ഫ്‌ളിപ്പ്കാർട്ടും തിരയുന്നവരുടെ എണ്ണം കുടൂന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരുദശലക്ഷം പേരാണ് ഫ്‌ളിപ്പ് കാർട്ടിനെ ഗൂഗിളിൽ തിരഞ്ഞത്. ആമസോണിനെയാകട്ടെ 500000 പേരും. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം ഫ്‌ളിപ്പ് കാർട്ട് തിരയുന്നവരുടെ എണ്ണത്തിൽ 75 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആമസോൺ സംബന്ധിച്ചുള്ള തിരച്ചിലുകളിൽ 50ശതമാനം വർധനവും രേഖപ്പെടുത്തി. 

Advertisment

ഫ്‌ളിപ്പ് കാർട്ടിന്റെ വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സാണ് തിരച്ചിൽ വർധിക്കാൻ കാരണം. ഫ്‌ളിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് 29-നും മറ്റ് ഉപഭോക്താക്കൾക്ക് 30-നുമാണ് ബിഗ് ബില്യൺ സേയ്‌സ് തുടങ്ങുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ, ഗൃഹോപകരണങ്ങൾ വൻ വിലക്കിഴിവ് നൽകുന്ന ഓൺലൈൻ വിൽപ്പന മേളയായതിനാലാണ് ഇത് സംബന്ധിച്ചുള്ള തിരച്ചിൽ ഗൂഗിളിൽ  വർധിക്കുന്നത്. ആപ്പിൾ ഫോണിനുൾപ്പടെ വൻവിലക്കിഴിവാണ് ഫ്‌ളിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. 

google1

ആമസോണിന്റെ ഓൺലൈൻ വിൽപ്പനമേളയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27-ന് ആരംഭിച്ചു. ഒരുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വിൽപ്പന മേളയിൽ 9500 പുതിയ ഉത്പ്പന്നങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും വൻ വിലക്കിഴിവും ആമസോണും വാഗ്ദാനം ചെയ്യുന്നുണ്ട്. 

Read More

Advertisment
Google Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: