/indian-express-malayalam/media/media_files/AXDxJQKAvdvNstBN4cgE.jpg)
Top 10 Countries with Highest Military Spending in 2023-24
Highest Military Spenders Worldwide 2024: യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന​ ഈ കാലത്ത്, രാജ്യങ്ങൾ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തിൽ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നൽകുന്നത്. ആഗോളതലത്തില്‍ സൈനിക ആവശ്യങ്ങൾക്കായി 2,443 ബില്യൺ ഡോളറാണ് 2023 വർഷം ചെലവഴിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 6.8 ശതമാനം വർധനവാണ് സൈനിക ചെലവിൽ ഉണ്ടായത്.
ആഗോള ജിഡിപിയുടെ 2.3 ശതമാനമാണ് സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ തുക സൈന്യത്തിനായി ചെലവഴിക്കുന്ന രാജ്യം യുഎസ് ആണ്. ഏകദേശം 916 ബില്യൺ ഡോളറാണ് യുഎസ് ചെലവഴിക്കുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 296 ബില്യൺ ഡോളറാണ് ചൈനയുടെ സൈനിക ചെലവ്. 2023-24 കാലയളവിലെ ആഗോള സൈനിക ചെലവിന്റെ പകുതിയോളംവരും, ഇരുരാജ്യങ്ങളുടെയും സംഭാവന.
2023ൽ 24 ശതമാനം വർധനവ് രേഖപ്പെടുത്തി റഷ്യ മൂന്നാം സ്ഥാനത്താണ്. 109 ബില്യൺ ഡോളറാണ് റഷ്യയുടെ സൈനിക ചെലവ്. രാജ്യത്തിന്റെ 5.9 ശതമാനം ജിഡിപിക്ക് തുല്യമാണിത്. അതേസമയം, സെനിക ചെലവ് 51 ശതമാനം വർധിച്ച് യുക്രൈൻ എട്ടാമത്തെ ഏറ്റവും കൂടുതൽ സൈനിക ചെലവുള്ള രാജ്യമായി മാറി. 64.8 ബില്യൺ ഡോളറാണ് യുക്രൈൻ സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ 37 ശതമാനത്തിനു തുല്യമാണിത്.
ജിഡിപിയുടെ 2.4 ശതമാനം സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന ഇന്ത്യ പട്ടികയിൽ നാലാം സ്ഥാനത്താണ്. 83.6 ബില്യൺ ഡോളറാണ് ഇന്ത്യയുടെ സൈനിക ചെലവ്.
സൈനിക ചെലവുകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന 10 രാജ്യങ്ങൾ: Highest Military Spenders Worldwide 2024
റാങ്ക് | രാജ്യം | ചെലവ് (USD, ബില്യൺ) |
1 | യുഎസ്എ | $916b |
2 | ചൈന | $296b |
3 | റഷ്യ | $109b |
4 | ഇന്ത്യ | $83.6b |
5 | സൗദി അറേബ്യ | $75.8b |
6 | യുണൈറ്റഡ് കിംഗ്ഡം (യുകെ) | $74.9b |
7 | ജർമ്മനി | $66.8b |
8 | ഉക്രെയ്ൻ | $64.8b |
9 | ഫ്രാൻസ് | $61.3b |
10 | ജപ്പാൻ | $50.2b |
ഉറവിടം: IPRI Military Expenditure Database, Apr. 2024
Read More
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.