scorecardresearch

'അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട,' തീ തുപ്പുന്ന ഡ്രാഗണ് പാലൂട്ടി വളർത്തുന്ന അമ്മ വൈറൽ; എഐ വീഡിയോ

സംവിധായകൻ ജിതിൻ ലാലും നടി സുരഭി ലക്ഷ്മിയും അടക്കം നിരവധി പേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

സംവിധായകൻ ജിതിൻ ലാലും നടി സുരഭി ലക്ഷ്മിയും അടക്കം നിരവധി പേർ വീഡിയോയിൽ കമന്റു ചെയ്തിട്ടുണ്ട്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ai Video

ചിത്രം: ഇൻസ്റ്റഗ്രാം

പാലക്കാട്ടെ ദിനോമുക്കിലെ ദിനോസർ കൃഷിയുടെ വിശേഷങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. എഐ നിർമ്മിത വീഡിയോയിൽ ദിനോസറുകളെ പരിപാലിക്കുകയും അതിലൂടെ ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരു കാർഷിക ഗ്രാമത്തെ കുറിച്ചായിരുന്നു വളരെ രസകരമായി പറഞ്ഞത്. സിനിമ മോഹികളായ യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോറി ടെല്ലേഴ്സ് യൂണിയന്റെ ഭാവനയിൽ പിറന്നതായിരുന്നു ദിനോമുക്കും ദിനോസർ കൃഷിയുമെല്ലാം.

Advertisment

ഇപ്പോഴിതാ ഒരു മലയാളി വീട്ടമ്മയുടെയും അവർ വളർത്തി വലുതാക്കിയ ഒരു ഡ്രാഗണിന്റെയും ആത്മബന്ധത്തിന്റെ കഥയാണ് സൈബറിടത്ത് വൈറലാകുന്നത്. ​"wild spell studio" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് എഐ നിർമ്മിത വീഡിയോ പങ്കുവച്ചത്.

സ്ത്രീ, സ്വന്തം കുഞ്ഞിനെപ്പോലെ ഡ്രാഗണെ സ്നേഹിച്ച് വളർത്തി വലുതാക്കുന്നതും, അതിന്റെ മുകളിലിരുന്ന് യാത്ര ചെയ്യുന്നതുമെല്ലാമാണ് വീഡിയോയിൽ. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഷോകളിൽ ഒന്നായ ഗെയിം ഓഫ് ത്രോൺസിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ. 

Advertisment

സംവിധായകൻ ജിതിൻ ലാൽ, നടി സുരഭി ലക്ഷ്മി തുടങ്ങി നിരവധി പേർ വീഡിയോയിൽ രസകരമായ കമന്റുകളും പങ്കുവച്ചിട്ടുണ്ട്. "അടുപ്പു കത്തിക്കാൻ ഇനി തീപ്പെട്ടി വേണ്ട", "പാലക്കാട് ദിനോസർമുക്കിലെ ഒരു ശരാശരി വീട്ടമ്മ","ഉയർന്നു വാ എന്നു പറഞ്ഞപ്പോൾ ഇത്രേം ഉയരുമെന്ന് പ്രതീക്ഷിച്ചില്ല", "ചന്തയിൽ പോകാൻ ഇനി നടക്കണ്ട", ഇങ്ങനെ പോവുന്നു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Read More

Artificial Intelligence Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: