scorecardresearch

കള്ളന്മാരെ പിടിക്കാനും വലയിൽ കുരുക്കാനും എഐ റോബോട്ട്; ചൈനയുടെ പൊലീസ് റോബോ വൈറൽ

റോബോട്ടിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് നിരവധി പേരാണ് കമന്റുമായെത്തുന്നത്

റോബോട്ടിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത് നിരവധി പേരാണ് കമന്റുമായെത്തുന്നത്

author-image
Trends Desk
New Update
Police Robot

ചിത്രം: ഇൻസ്റ്റഗ്രാം

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന റോബോട്ടുകൾ ഇന്ന് നിത്യജീവിതത്തിന്റെയും ഭാഗമാകുകയാണ്. വിവിധ തരത്തിലുള്ള റോബോട്ടുകളെ വിജയകരമായി പരീക്ഷിക്കുകയും മനുഷ്യന്റെ ജോലി ഭാരം ലഘൂകരിക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിലുള്ള രാജ്യമാണ് ചൈന. ഇപ്പോഴിതാ ചൈന പുറത്തിറക്കിയ പൊലീസ് റോബോട്ടാണ് ശ്രദ്ധനേടുന്നത്.

Advertisment

ആർടി-ജി എന്ന എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന റോബോ, കുറ്റവാളികളെ പിന്തുടരാൻ പ്രാപ്തമാണെന്ന് ചൈന അവകാശപ്പെടുന്നു. സോഷ്യൽ മീഡിയിയൽ പ്രത്യക്ഷപ്പെട്ട റോബോട്ടിന്റെ വീഡിയോ വൈറലാകുകയാണ്.

റോബോട്ടിക്‌സ് കമ്പനിയായ ലോഗോൺ ടെക്‌നോളജീസാണ് റോബോട്ടിന്റെ നിർമ്മാണം. വാഹനങ്ങളുടെ ചക്രത്തോടെ സമാനമായ രൂപമാണ് റോബോർട്ടിനുള്ളത്. ഇരുവശങ്ങളിലുമുള്ള സെൻസറുകളുടെ സഹായത്തോടെയാണ് ആളുകളെ തിരിച്ചറിഞ്ഞ് റോബോട്ട് മുന്നോട്ട് നീങ്ങുന്നത്.

Advertisment

മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവുന്ന റോബോട്ടിന് കുറ്റവാളികളെ പിന്തുടരാനും, വല ഷൂട്ടു ചെയ്യാനും, ഉയരത്തിൽ നിന്ന് ചാടാനും കഴിയുമെന്ന് പോസ്റ്റിൽ പറയുന്നു. അതേസമയം, നിരവധി ഉപയോക്താക്കളാണ് റോബോട്ടിന്റെ പ്രായോഗികത ചോദ്യം ചെയ്ത് കമന്റിലെത്തുന്നത്. 

Read More

AI China Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: