scorecardresearch

കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?

ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് നാരങ്ങള്‍ ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയവരിൽ ഏറെയും ചോദിച്ചത്

ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് നാരങ്ങള്‍ ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയവരിൽ ഏറെയും ചോദിച്ചത്

author-image
Trends Desk
New Update
കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?

കാഴ്ചയെ കബളിപ്പിക്കുന്നവയാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍. ബുദ്ധിയെ പരീക്ഷിക്കുന്ന ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ എല്ലാവര്‍ക്കും ആകാംക്ഷയും ആവേശവും കൂടുതലാണ്.

Advertisment

ചില ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ എത്ര സൂക്ഷിച്ചുനോക്കിയാലും കണ്ടെത്താന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. അതിനുകാരണം എളുപ്പത്തില്‍ കണ്ടുപിടിക്കരുതെന്ന ഉദ്ദേശത്തിലാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നതാണ്. എന്നാല്‍ ചിലര്‍ ഒളിഞ്ഞിരിക്കുന്നവയെ അതിവേഗം കണ്ടെത്തും. എല്ലാവര്‍ക്കും ദൃശ്യഭ്രമം ഒരേ രീതിയില്‍ അനുഭവപ്പെടണമെന്നില്ലതാണ് ഇതിനു കാരണം.

അതായത്, ചിലര്‍ക്ക് അതൊരു മിഥ്യയായിരിക്കാം. എന്നാല്‍ മറ്റു ചിലര്‍ക്ക് അങ്ങനെയാവണമെന്നില്ല. ഇത്തരം വിഷ്വല്‍ മിഥ്യാധാരണകള്‍ ഒരാളുടെ മസ്തിഷ്‌കം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

Also Read

സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’

ഏതാനും നിമിഷങ്ങൾ സൂക്ഷിച്ചു നോക്കൂ, ഒരു അത്ഭുതം കാണാം

Advertisment

ഇവിടെ ഒളിഞ്ഞിരിക്കുന്ന അഞ്ച് ചെറുനാരങ്ങകളാണു കണ്ടെത്തേണ്ടത്. ഡ്യൂഡോള്‍ഫ് എന്നറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റായ ഗെര്‍ക്കെലി ഡുഡാസാണ് ഈ മനോഹര ചിത്രം വരച്ചത്. ചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം അതിലുള്ള അഞ്ച് നാരങ്ങകള്‍ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ വെല്ലുവിളി വയ്ക്കുകയായിരുന്നു.

publive-image

ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട പലര്‍ക്കും നാരങ്ങകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ക്ക് ഒന്നോ രണ്ടോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചിത്രത്തില്‍ അഞ്ച് നാരങ്ങള്‍ ഉണ്ടെന്നതു സത്യമാണോയെന്നാണു തോറ്റുപിന്മാറിയ പലരും ചോദിച്ചത്. നിങ്ങളുടെ കാര്യം എങ്ങനെ?

ചിത്രത്തില്‍, കോഴിക്കുഞ്ഞുങ്ങള്‍ക്കിടയിലാണു നാരങ്ങകള്‍ ഒളിപ്പിച്ചിരിക്കുന്നത്. 21 സെക്കന്‍ഡിനുള്ളിലാണ് അഞ്ച് നാരങ്ങകള്‍ കണ്ടെത്തേണ്ടത്. ഒറ്റനോട്ടത്തില്‍, നിങ്ങള്‍ക്കു നാരങ്ങകള്‍ കണ്ടെത്താന്‍ കഴിയുമോ? അഥവാ കഴിഞ്ഞാല്‍ തന്നെ എത്രയെണ്ണം?

Also Read:ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര്‍ മാത്രം

ആദ്യം ചിത്രം നോക്കൂ. കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ. നാരങ്ങകള്‍ കണ്ടെത്താന്‍ നിങ്ങള്‍ ഇപ്പോഴും പാടുപെടുകയാണെങ്കില്‍ ചിത്രത്തിന്റെ വലതുവശത്ത് മുകളില്‍ സെൂക്ഷിച്ചുനോക്കൂ. അവിടെ കോഴിക്കുഞ്ഞിന്റെ തലയ്ക്കു മുകളില്‍ സംശയാസ്പദമായ എന്തെങ്കിലുമുണ്ടോ?

publive-image

ചിത്രത്തില്‍ ഒരു കോഴിക്കുഞ്ഞ് തൊപ്പിയും മറ്റൊന്ന് ബോയും വേറൊന്ന് സ്‌കാര്‍ഫ് അല്ലെങ്കില്‍ മഫ്‌ളറും ധരിച്ചിട്ടുണ്ട്. മറ്റൊന്ന് കണ്ണടയും ഒരു കോഴിക്കുഞ്ഞ് ടൈയും ധരിച്ചിട്ടുണ്ട്. ഇതിലേക്കു ശ്രദ്ധ തിരിഞ്ഞോ എങ്കില്‍ നിങ്ങള്‍ ചുറ്റിയതു തന്നെ. നിങ്ങള്‍ നാരങ്ങള്‍ക്കായാണു തിരയുന്നതെന്നതു മറക്കരുത്.

Also Read:ഈ ചിത്രത്തില്‍ പക്ഷി മാത്രമല്ല, മറ്റൊരാളു കൂടി ഉണ്ട്; കണ്ടെത്താമോ?

ഒരിക്കല്‍ കൂടി ചിത്രത്തിലേക്കു നോക്കുക. ഇപ്പോഴും നിങ്ങള്‍ക്കു നാരങ്ങ കണ്ടെത്താന്‍ കഴിഞ്ഞില്ലേ? വിഷമിക്കേണ്ടതില്ല. ചിത്രത്തിനു താഴെ എഴുതിയിരിക്കുന്ന സൂചനകള്‍ വായിച്ചുനോക്കൂ.

publive-image

ഒരു നാരങ്ങ ചിത്രത്തിന്റെ മുകളില്‍ ഇടതുവശത്താണ്, മറ്റൊന്ന് കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ ഡയഗണലായി അല്ലെങ്കില്‍ നീലത്തൊപ്പി ധരിച്ച കോഴിക്കു ഡയഗണലായി വച്ചിരിക്കുന്നു.

Also Read:‘ഞാന്‍ എന്റെ നിധി കണ്ടുപിടിച്ചു’; ആലപ്പുഴക്കാരി വധുവിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് ആഫ്രിക്കന്‍ വരന്‍

മൂന്നാമത്തെ നാരങ്ങ ചിത്രത്തിന്റെ വലതുവശത്താണു മറച്ച് വച്ചിരിക്കുന്നത്. നാലാമത്തേതു നീല സ്‌കാര്‍ഫ് അല്ലെങ്കില്‍ മഫ്‌ളര്‍ ധരിച്ച കോഴിക്കുഞ്ഞിനൊപ്പം ഡയഗണലായും അവസാനത്തേത് പര്‍പ്പിള്‍ ലൈനിങ് തൊപ്പി ധരിച്ച കോഴിക്കുഞ്ഞിനു ഡയഗണലായുമാണുള്ളത്.

ഇൗ സൂചനകള്‍ മനസിലായതോടെ നാരങ്ങകള്‍ കണ്ടെത്തുന്നതു നിങ്ങള്‍ക്ക് എളുപ്പമാകും. ഇനി ഉത്തരം അടയാളപ്പെടുത്തിയ ചിത്രം പരിശോധിക്കൂ.

publive-image

Also Read:18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’

Viral Post Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: