scorecardresearch
Latest News

18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’

ഭീമൻ പെരുമ്പാമ്പിനെ പിടികൂടിയ സംഭവം സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്

Giant python, Burmese giant python US, Viral video

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ പിടികൂടിയ ഒരു ഭീമന്‍ പെരുമ്പാമ്പാണ് ഇന്റര്‍നെറ്റ് ലോകത്തെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ജീവശാസ്ത്രജ്ഞര്‍ പിടികൂടിയ 18 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പിന് ഏകദേശം 98 കിലോഗ്രാം (215 പൗണ്ട്) ആണ് ഭാരം.

കണ്‍സര്‍വന്‍സി ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ എന്ന വന്യജീവി ഏജന്‍സിയാണ് ഈ പെണ്‍ പാമ്പിനെ പിടികൂടിയത്. ഫ്‌ളോറിഡയില്‍ ഇതുവരെ പിടികൂടിയ ഏറ്റവും വലിയ പാമ്പാണിത്. സംഭവം, സ്വഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണത്തെക്കുറിച്ചുള്ള ചില ഗൗരവമേറിയ സംഭാഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ്.

ഗര്‍ഭിണിയായ പാമ്പിനെ, സംരക്ഷണ ഏജന്‍സി ഇന്നലെ നടത്തിയ മാധ്യമങ്ങൾക്കു മുന്നിൽ പ്രദര്‍ശിപ്പിച്ചു. പാമ്പിന്റെ വയറിനുള്ളില്‍ വികസിച്ചുകൊണ്ടിരുന്ന 122 മുട്ടകള്‍ ശരീരപരിശോധനയില്‍ ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി

ഈ കണ്ടെത്തല്‍ ഒരു പ്രജനന ചക്രത്തില്‍ പെരുമ്പാമ്പിന് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന മുട്ടകളുടെ എണ്ണം സംബന്ധിച്ച പുതിയ പരിധി വ്യക്തമാക്കുന്നതാണെന്ന് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

പാമ്പിന്റെ ദഹനവ്യവസ്ഥയില്‍ വെളുത്ത വാലുള്ള മാനിന്റെ കുളമ്പിന്റ ഭാഗം കണ്ടെത്തി. ഇതാണു പാമ്പിന്റെ അവസാന ഭക്ഷണമായി ഗവേഷകര്‍ കണക്കാക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ഫ്‌ളോറിഡ പാന്തറിന്റെ പ്രാഥമിക ഭക്ഷണ സ്രോതസാണ് ഈ മാന്‍.

ഇത്തരം അധിനിവേശ ജീവിവര്‍ഗങ്ങള്‍ തദ്ദേശീയ ആവാസ വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിക്കുന്നത് എങ്ങനെയാണെന്നു കൂടുതല്‍ വ്യക്തമാക്കുന്നതാണു പുതിയ സംഭവവികാസമെന്ന് ഏജന്‍സി പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള വേട്ടക്കാരായ ഈ പാമ്പ് ഇനം ഫ്‌ളോറിഡയിലെ വനത്തില്‍ പെരുകി വൈവിധ്യമാര്‍ന്ന തദ്ദേശീയ ഇനങ്ങളെ ഭക്ഷണമാക്കുന്നതിലൂടെ ആവാസവ്യവസ്ഥയെ മാറ്റിമറിക്കുകയാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: പൊളി വൈബ്; കലവറ വരെ നൃത്തം ചെയ്യുന്ന കണ്ണൂരിലെ കല്യാണം; വീഡിയോ

വിദേശ വളര്‍ത്തുജീവികളായി 1970-കളില്‍ യുഎസില്‍ അവതരിപ്പിക്കപ്പെട്ട അധിനിവേശ ജീവികള്‍ തുടര്‍ന്ന് വീടുകള്‍ക്കപ്പുറത്തേക്ക് അതിവേഗം പെരുകുകയും കാട്ടുമൃഗങ്ങളെ ആഹാരമാക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. ഇതു തദ്ദേശീയ വന്യജീവികളുടെ ശോഷണത്തിലേക്കു നയിക്കുന്നു.

”പെണ്‍ പെരുമ്പാമ്പുകളെ തുടച്ചുനീക്കുന്നത്, എവര്‍ഗ്ലേഡ്‌സിലെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും തദ്ദേശീയ ജീവജാലങ്ങളുടെ ഭക്ഷ്യ സ്രോതസുകള്‍ കവരുകയും ചെയ്യുന്ന ഈ വേട്ടക്കാരുടെ പ്രജനന ചക്രം തടസപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു,” വന്യജീവി ജീവശാസ്ത്രജ്ഞനും പരിസ്ഥിതി ശാസ്ത്ര പ്രോജക്ട് മാനേജരുമായ ഇയാന്‍ ബാര്‍ട്ടോസെക് പറഞ്ഞു. എന്നാല്‍ ഇതത്ര എളുപ്പമുള്ള പ്രക്രിയ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2013-ല്‍ പ്രവര്‍ത്തനം ആരംഭിച്ചശേഷം നിരവധി വലിയ പാമ്പുകളെ സംഘം പിടികൂടിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത്താണ് ഏറ്റവും വലുത്. ഇതിനു മുന്‍പ് പിടികൂടിയതില്‍ ഏറ്റവും വലുത് ഏകദേശം 84 കിലോഗ്രാം (185 പൗണ്ട്) ഭാരമുള്ളതായിരുന്നു.

Also Read: ‘ഞാന്‍ എന്റെ നിധി കണ്ടുപിടിച്ചു’; ആലപ്പുഴക്കാരി വധുവിനെ മലയാളം പറഞ്ഞ് ഞെട്ടിച്ച് ആഫ്രിക്കന്‍ വരന്‍

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: In record florida biologists capture nearly 100 kg burmese python with 122 eggs

Best of Express