ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ഫൊട്ടോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ എപ്പോഴും തരംഗമാണ്. പ്രത്യേകിച്ച്, വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണെങ്കില്‍.
കണ്ണിനും തലച്ചോറിനും ഒരുപോലെ വെല്ലുവിളി നല്‍കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങളും ഫൊട്ടോകളും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ കുരുക്കഴിക്കാന്‍ ഒരുപോലെ ആകാംക്ഷയുള്ളവരാണ്. ഇതുകൊണ്ടുതന്നെ ഇത്തരം ഫൊട്ടോകളും ചിത്രങ്ങളും നിങ്ങളുടെ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു.
Also Read: കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?
മിക്ക ചിത്രങ്ങളിലും മറഞ്ഞിരിക്കുന്നവയെ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. വളരെ അപൂര്‍വം പേര്‍ക്കാണ് ആ ഭാഗ്യമുണ്ടാവുന്നത്. അല്‍പ്പം ക്ഷമയോടെ നിരീക്ഷിച്ചാല്‍ മറഞ്ഞിരിക്കുന്നവയെ കണ്ടെത്താനാവും. എന്നാല്‍, പലരും ക്ഷമ കാണിക്കാതെ കണ്ണുകള്‍ കൊണ്ട് പരക്കം പായും. ഒടുവില്‍ തോറ്റു പിന്മാറേണ്ടി വരും.
പല രൂപങ്ങൾ ഒരുമിച്ചുള്ള ചില ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ നമുക്ക് മുന്നിലെത്താറുണ്ട്. ഒറ്റ നോട്ടത്തില്‍ കാണുന്നത് എന്താണോ അത് അവരവരുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നുവെന്നു പറയാറുണ്ട്. എന്നാല്‍ എല്ലാ ചിത്രങ്ങളും അങ്ങനെയല്ല.
Also Read: ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
ഇവിടെ വനത്തില്‍ കൂട്ടമായി മേയുന്ന സീബ്രകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന കടുവയെയാണു കണ്ടത്തേണ്ടത്. ഒറ്റനോട്ടത്തില്‍ സീബ്രകളെ മാത്രമേ കാണാനാവൂ. കണ്ണുകള്‍ക്കു പിടിതരാതെ ഒളിഞ്ഞിരിക്കുന്ന കടുവയെ 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ മിടുമിടുക്കര്‍.
ഇനി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലോ വിഷമിക്കേണ്ട. കാരണം അധികമാര്‍ക്കും ഇത്തരം ‘ഒളിച്ചുകളി’ കണ്ടെത്താന്‍ കഴിയാറില്ലെന്നതാണു വസ്തുത.
ചിത്രത്തില്‍ വലതുഭാഗത്ത് മുകളിലേക്കു നോക്കൂ. കുറ്റിക്കാടുകള്‍ക്കു പിന്നില്‍ കടുവയെ കാണാം. എന്നിട്ടും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുവയെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ ചിത്രം നോക്കൂ. ഇപ്പോള്‍ തോന്നുന്നില്ലേ. ഇതെത്ര എളുപ്പമായിരുന്നുവെന്ന്.

Also Read: ഈ ചിത്രത്തില്‍ പക്ഷി മാത്രമല്ല, മറ്റൊരാളു കൂടി ഉണ്ട്; കണ്ടെത്താമോ?