ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രങ്ങള്‍ എപ്പോഴും നെറ്റിസണ്സിനിടയില് ചര്‍ച്ചയാകാറുണ്ട്. ഇവിടെ ഒരു മൃഗത്തിന്റെ ചിത്രത്തിലെ മറ്റൊരു മൃഗത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. മറ്റു ചിത്രങ്ങളിലെ പോലെ അത്ര എളുപ്പമല്ല ഈ കാര്‍ട്ടൂണ്‍ ചിത്രം, അല്‍പ്പം വെല്ലുവിളി നിറഞ്ഞതു തന്നെയാണ്.
ഈ ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രത്തില്‍ ഒരു കുറുക്കനെ നമുക്ക് കാണാന്‍ കഴിയും, എന്നാല്‍ മറഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തിയത് കേവലം ഒരു ശതമാനം പേര് മാത്രമാണ്. നിങ്ങള്‍ക്കിത് കണ്ടെത്താന്‍ സാധിച്ചാല്‍ നിങ്ങളുടെ കാഴ്ച ശക്തിയും നിരീക്ഷണ ബോധവും വളരെ കൂടുതലാണെന്ന് മനസിലാക്കാം.

ഒരു ശതമാനം മാത്രം ആളുകള്‍ കണ്ടുപിടിച്ചെന്നുള്ള കാര്യമാണ് പലരേയും ഈ പരീക്ഷണത്തിലേക്ക് ആകര്‍ഷിക്കുന്നതും. കണ്ടെത്താന്‍ ശ്രമിച്ചതില്‍ പരാജയപ്പെട്ടവരാണ് കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ക്കൊരു സൂചന തരാം.
ചിത്രത്തിലുള്ള മരച്ചില്ലകള്‍ക്കിടയിലേക്ക് സൂക്ഷിച്ച് നോക്കുക. മരച്ചില്ലകള്‍ക്കും ആകാശത്തിനുമിടയിലുള്ള ഭാഗത്ത് പുലിയുടെ രൂപസാദൃശ്യമുള്ള ഒരു മൃഗത്തെ കാണാന്‍ കഴിഞ്ഞെങ്കില്‍ നിങ്ങള്‍ ഈ ഒപ്റ്റിക്കല്‍ ഇലൂഷന്‍ പരീക്ഷണം വിജയിച്ചു.
