നെറ്റിസണ്‍സിനെ ചുറ്റിക്കുന്ന ഒരു സംഭവമാണ് ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രങ്ങള്‍. തിരിഞ്ഞും മറിഞ്ഞും കിടന്നുമെല്ലാം നോക്കിയിട്ടും പലരും പരാജയപ്പെട്ട ചിത്രങ്ങളാണ് കൂടുതലും എന്നതാണ് വസ്തുത. 10 ശതമാനം ആളുകള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഇലൂഷന്‍ വെല്ലുവിളികള്‍ മറികടന്നിട്ടുള്ളത്.
പല തരത്തിലുള്ള ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ചിലത് നമ്മളെ വല്ലാതെ ചുറ്റിക്കും. കണ്ണിന്റെ കാഴ്ച ശക്തി പരീക്ഷിക്കുന്നവയാവും കൂടുതലും. പക്ഷെ ഒപ്റ്റിക്കല്‍ ഇലൂഷന്‍ ചിത്രങ്ങള്‍ ശരിക്കും വെല്ലുവിളിക്കുന്നത് നമ്മളുടെ ഏകാഗ്രതയേയും നിരീക്ഷണ ബോധത്തേയുമാണ്.
Read Here: ഏതാനും നിമിഷങ്ങൾ സൂക്ഷിച്ചു നോക്കൂ, ഒരു അത്ഭുതം കാണാം

Also Read: ചിത്രത്തിലെ രണ്ടാമത്തെ മൃഗത്തെ കണ്ടെത്താമോ? വിജയിച്ചത് ഒരു ശതമാനം പേര് മാത്രം
ഇപ്പോഴിതാ ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ് നെറ്റിസണ്‍സിനിടിയില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ നമുക്ക് ഒരു പക്ഷിയെ കാണാന്‍ സാധിക്കുന്നുണ്ട്. എന്തൊ ഭക്ഷണ സാധനം കടിച്ചു പിടിച്ച് മരച്ചില്ലയില്‍ ഇരിക്കുകയാണ് കക്ഷി. എന്നാല്‍ പക്ഷി മാത്രമല്ല ഒരു മൃഗം കൂടി ഈ കൊച്ചു ചിത്രത്തിലുണ്ട്. നിങ്ങള്‍ക്കു മുന്നിലുള്ളത് 20 സെക്കന്‍ഡാണ്, കണ്ടുപിടിക്കാമോ?
നിങ്ങള്‍ക്കിതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലല്ലോ. ശെരിക്കുമൊന്ന് നോക്ക്. വളരെ ശ്രദ്ധയോടു കൂടി നോക്കിയാല്‍ മാത്രമെ രണ്ടാമത്തെ മൃഗത്തെ കാണ്ടെത്താന്‍ ഏതൊരാള്‍ക്കും കഴിയുകയുള്ളു. എന്നിട്ടും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ചെറിയ സഹായം വേണമെങ്കില്‍ തരാം.
നിങ്ങള്‍ ഫൊട്ടോയൊന്ന് തലതിരിച്ചു നോക്കു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു കുറുക്കന്റെ രൂപസാദൃശ്യമുള്ള മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. ഇനിയിപ്പോള്‍ മൃഗത്തെ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. നമുക്ക് അടുത്ത തവണ നോക്കാം. ഇനിയും ഒരുപാട് ഒപ്റ്റിക്കല്‍ ഇലൂഷന്‍ പരീക്ഷണങ്ങള്‍ പുറകെ വരുന്നുണ്ട്.
Also Read: കോഴിക്കുഞ്ഞുങ്ങള്‍ക്കിടയില്‍ അഞ്ച് നാരങ്ങ; 21 സെക്കന്‍ഡില്‍ കണ്ടെത്താമോ?

Also Read: ചിത്രത്തില്‍ എത്ര തവളകളുണ്ട്? തല പുകച്ച് നെറ്റിസണ്‍സ്