scorecardresearch

ഗൂഗിൾ ട്രെൻസിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ

ഗൂഗിളിന്റെ ഔദോഗീക കണക്കുകൾ പ്രകാരം, കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും അധികം ആളുകൾ ഇന്റെർനെറ്റിൽ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയെ സംബന്ധിച്ചാണ്

ഗൂഗിളിന്റെ ഔദോഗീക കണക്കുകൾ പ്രകാരം, കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവും അധികം ആളുകൾ ഇന്റെർനെറ്റിൽ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയെ സംബന്ധിച്ചാണ്

author-image
Trends Desk
New Update
bajaj

ആദ്യമായാണ് ഒരു ഐപിഒയ്ക്ക് 3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ അപേക്ഷകളെത്തുന്നത്

കൊച്ചി: ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളിൽ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകൾ പ്രകാരം കഴിഞ്ഞ മണിക്കൂറുകളിൽ ഏറ്റവുമധികം ആളുകൾ ഇന്റെർനെറ്റിൽ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്. വ്യാഴാഴ്ച രാവിലെ മുതൽ ഗൂഗിൾ ട്രെൻഡിൽ ഒന്നാമത് കാണിക്കുന്നത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്. 

Advertisment

ഐപിഒയ്ക്ക് അപേക്ഷിക്കാവുന്ന അവസാന ദിവസം 88.94 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ അപേക്ഷകളാണ് ഐപിഒയ്ക്ക് ലഭിച്ചത്. 6,560 കോടി രൂപയുടെ പബ്ലിക്ക് ഇഷ്യുവിന് 3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ അപേക്ഷകളെത്തി. ആദ്യമായാണ് ഒരു ഐപിഒയ്ക്ക് 3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ അപേക്ഷകളെത്തുന്നത്. 

goggle

ലിസ്റ്റിംഗിന് ശേഷം, ബജാജ് ഹൗസിംഗ് ഫിനാൻസ് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂലധനം കവിയാൻ ഒരുങ്ങുകയാണ്. ഇതോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും മൂല്യവത്തായ ഹൗസിംഗ് ഫിനാൻസ് കമ്പനിയായും ടോപ്പ്-ടയർ എൻബിഎഫ്സിയായും സ്വയം സ്ഥാനം പിടിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.മുൻപ് കോൾ ഇന്ത്യയുടെ ഐപിഒയ്ക്കും മുന്ദ്ര പോർട്ടിൻറെ ഐപിഒയ്ക്കുമാണ് 2 ലക്ഷം കോടിരൂപയ്ക്ക് മുകളിൽ സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചത്.

Read More

Advertisment
Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: