/indian-express-malayalam/media/media_files/2025/01/09/tUlTeRnFFkfPIacfA7eR.jpg)
ചിത്രം: എക്സ്
ജമ്മു കശ്മീരിലെ, ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽവേ ലൈനിലെ കത്ര-ബനിഹാൽ സെക്ഷനിൽ ട്രെയൽ റൺ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. റംബാൻ ജില്ലയിലെ സംഗൽദാനിനും റിയാസിക്കും ഇടയിൽ നിർമ്മിച്ച ചെനാബ് റെയിൽവേ പാലത്തിലൂടെ അതിവേഗം കുതിച്ചുപായുന്ന ട്രെയിന്റെ വീഡിയോ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
സംഗൽദാൻ- റിയാസി സ്ട്രെച്ചിൽ നടന്ന പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കാൻ ട്രെയിന് കഴിഞ്ഞു. ജമ്മു ശ്രീനഗർ റെയിൽവേ ലൈൻ സഭലമാകുന്നുവെന്ന്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലത്തിലൂടെ അതിവേഗം പായുന്ന ട്രെയിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് റെയിൽവേ മന്ത്രി എക്സിൽ കുറിച്ചു.
Tested train run at 110 kmph on Chenab bridge. Historic day indeed. The Jammu Srinagar railway line is getting ready to be operational soon. pic.twitter.com/pMxpKaeMK4
— Ashwini Vaishnaw (@AshwiniVaishnaw) January 8, 2025
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ്, കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽ മാർഗം ബന്ധിപ്പിക്കുക എന്ന ദീർഘകാല സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നത്. 1997-ൽ ആരംഭിച്ച ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക്, പ്രദേശത്തെ ഭൂപ്രകൃതിയും പ്രവചനാതീത കാലാവസ്ഥയും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്.
അവസാന ഘട്ടത്തിലുള്ള പദ്ധതിയുടെ, 17 കിലോമീറ്റർ റിയാസി-കത്ര ഭാഗം അടുത്ത മാസം പൂർത്തിയാക്കും. കശ്മീരിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ആദ്യ ട്രെയിൻ ജനുവരിയിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 800 കിലോമീറ്ററോളം ദൈർഘ്യമുള്ള യാത്രയ്ക്ക് 13 മണിക്കൂറാണ് വേണ്ടിവരുന്നത്.
ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം റൂട്ടിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. നദിക്ക് മുകളിൽ 359 മീറ്റർ (109 അടി) ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്.
Read More
- സുക്കര്‍ബെര്‍ഗിന്റെ കയ്യില്‍ 7 കോടിയുടെ വാച്ച്; എന്താണ് ഇതിന് ഇത്ര പ്രത്യേകത?
- വേടനെ ഞെട്ടിച്ച് കുട്ടി ഗായകൻ; കമന്റുമായി ചിദംബരവും ഗണപതിയും
- ദിവസേന 48 കോടി; ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഈ ഇന്ത്യക്കാരൻ
- സൊമാറ്റോയിൽ കാമുകിയെ തിരഞ്ഞത് 4,940 പേർ; രസകരമായ കണക്കുമായി കമ്പനി
- കുഴിമടിയൻമാർക്കുള്ള ദേശിയ ഗാനവുമായി ഇന്ദുലേഖ വാര്യർ; വീഡിയോ
- 'പണ്ട് പാക്കിസ്ഥാനെ പഞ്ഞിക്കിട്ട മുതലാണെന്നേ പറയില്ല:' മുണ്ടുടുത്ത സേവാഗിനെ കണ്ട ആരാധകർ
- 'ഗുജറാത്തി കാൽത്തള കെട്ടിയ മലയാളി പയ്യൻ;' ഉണ്ണി മുകുന്ദന്റെ അഭിമുഖത്തിൽ കമന്റുമായി മലയാളികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.