/indian-express-malayalam/media/media_files/wKgJw9Z9hF6qxIQNnSLB.jpg)
എഐ നിർമ്മിത രൺവിജയ് സിങായി ഷാരൂഖ് ഖാൻ
കഴിഞ്ഞ വർഷം തിയേറ്ററുകളൽ തരംഗം സൃഷ്ടിച്ച വിജയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായ 'അനിമൽ.' സന്ദീപ് റെഡ്ഡി വാഗം സംവിധാനം ചെയ്ത ചിത്രം നിരവധി വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ രൺബീറിന്റെ ആൽഫ മെയിൽ കഥാപാത്രമായി ഷാരൂഖ് ഖാൻ എത്തുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തയ്യാറാക്കിയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്.
ചിത്രത്തിലെ രൺവിജയ് സിങായി ഷാരൂഖ് ഖാന് എത്തുന്ന ട്രെയിലർ 'ബോളിവെർട്ടാണ്' സൃഷ്ടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി. നിരവധി കാഴ്ചക്കാരാണ് ഷാരൂഖിന്റെ അനിമലിനെ അഭിനന്ദിച്ച് കമന്റ് സെക്ഷനിൽ എത്തുന്നത്. എന്നാൽ ചിലർ, ഷാരൂഖിന് ചിത്രം അനുയോജ്യമല്ലെന്നും അഭിപ്രായപ്പെട്ടു.
"അനിമൽ എനിക്ക് ഇഷ്ടമല്ലെങ്കിലും രൺബീർ അദ്ദേഹത്തിന്റ പരമാവധി ചിത്രത്തിനായി നൽകി" എന്നാണ് ഒരു കാഴ്ചക്കാരൻ കമന്റു ചെയ്തത്. "20 വർഷം മുൻപായിരുന്നെങ്കിൽ ഷാരൂഖിന് ഈ ചിത്രത്തിൽ അഭിനയിക്കാമായിരുന്നു, എന്നാൽ ഇന്ന് അദ്ദേഹത്തിന് സാധിക്കില്ല," എന്നാണ് മറ്റൊരു കമന്റ്.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമൽ ഡിസംബർ 1നാണ് വെള്ളിത്തിരയിൽ എത്തിയത്. രൺബീർ കപൂറിനെ കൂടാതെ രശ്മിക മന്ദാന, തൃപ്തി ദിമ്രി, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2023-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി അനിമൽ ഉയർന്നുവെങ്കിലും, ബിഗ് സ്‌ക്രീനിൽ "ആൽഫ-മെയിൽ" കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ ചിത്രം ഓൺലൈനിൽ വിമർശനം നേരിട്ടു.
അതേസമയം, രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് ഷാരൂഖ് അവസാനമായി അഭിനയിച്ചത്. തപ്‌സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ഡിസംബർ 21നാണ് ചിത്രം പുറത്തിറങ്ങിയത്.
Read More
- രാജീവ് ഗാന്ധി- സോണിയ വിവാഹം; വൈറലായി അപൂർവ വീഡിയോ
- ഐപിഎൽ മൈതാനത്തിറങ്ങിയ നായയെ ചവിട്ടിയ ജീവനക്കാർക്ക് രൂഷ വിമർശനം
- ചന്ദ്രനെ കണ്ട് അമ്പരന്ന് കുഞ്ഞാവ; കമന്റുമായി 'നാസ'
- 'ഗോമാതാവിന്റെ ബാക്ക് പോലുള്ള മുഖം', യൂട്യൂബറെ പരിഹസിച്ച് അമല ഷാജിയുടെ അമ്മ, വിമർശിച്ച് സോഷ്യൽ മീഡിയ
- നിയമം എല്ലാവർക്കും ഒന്നാ 'സാറേ;' ഹെൽമെറ്റ് ധരിക്കാത്ത പൊലീസുകാർക്ക് രൂക്ഷ വിമർശനം; വീഡിയോ
- വീൽചെയറിൽ ഇരുന്ന ആരാധകനോട് എഴുന്നേൽക്കാൻ പറഞ്ഞു; പുലിവാലുപിടിച്ച് ഗായിക മഡോണ; പിന്നാലെ ക്ഷമാപണം
- ദേ ഇങ്ങോട്ടു നോക്കൂ, ഇതാ നിങ്ങൾടെ ഉണ്ണിയേട്ടൻ: മലയാളം പാട്ടുമായി കിലി പോൾ വീണ്ടും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.