scorecardresearch

മഹാകുംഭമേളയക്ക് എത്തിയ മെസിയും റൊണാൾഡോയും ട്രംപും; വൈറലായി എഐ വീഡിയോ

നരേന്ദ്ര മോദി, ഇലോൺ മസ്‌ക്, വിൽ സ്മിത്ത്, സെൻഡയ, ടോം ഹോളണ്ട്, ജോൺ സീന, ജസ്റ്റിൻ ട്രൂഡോ തുടങ്ങി നിരവധി പ്രമുഖർ വീഡിയോയിലുണ്ട്

നരേന്ദ്ര മോദി, ഇലോൺ മസ്‌ക്, വിൽ സ്മിത്ത്, സെൻഡയ, ടോം ഹോളണ്ട്, ജോൺ സീന, ജസ്റ്റിൻ ട്രൂഡോ തുടങ്ങി നിരവധി പ്രമുഖർ വീഡിയോയിലുണ്ട്

author-image
Trends Desk
New Update
Sacred dip, Mahakumbh, Viral Video

ചിത്രം: എക്സ്

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിൽ തുടക്കമായി. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്താൻ വിദേശികൾ ഉൾപ്പെടെ 40 കോടിയിലധികം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ കുംഭമേളയിൽ പങ്കെടുക്കുന്ന മെസിയുടെയും റൊണാൾഡോയുടേയും ട്രംപിന്റെയുമെല്ലാം എഐ നിർമ്മിത വീഡിയോയാണ് ശ്രദ്ധനേടുന്നത്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെയും കാണിച്ചുകൊണ്ട് ആരംഭിക്കുന്ന വീഡിയോയിൽ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇലോൺ മസ്‌ക്, ഡൊണാൾഡ് ട്രംപ്, വിൽ സ്മിത്ത്, സെൻഡയ, ടോം ഹോളണ്ട്, ജോൺ സീന, ജസ്റ്റിൻ ട്രൂഡോ തുടങ്ങി നിരവധി പ്രമുഖരുണ്ട്.

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ ഇതുവരെ 6.2 മില്യണിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. എഐ വിഡിയോകൾ പങ്കുവയ്ക്കുന്ന 'artificialbudhi' എന്ന അക്കൗണ്ടാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.

Advertisment

ഹൈന്ദവ വിശ്വാസപ്രകാരം കുംഭമേളയുടെ സമയത്ത് പുണ്യസ്നാനം ചെയ്യുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഹരിദ്വാര്‍, പ്രയാഗ്‌രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറിയാണ് മഹാ കുംഭമേള നടക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുന്നത്.

Read More

Lionel Messi AI Viral Video Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: