scorecardresearch

ടിക്കറ്റില്ലാതെയുള്ള യാത്ര തടഞ്ഞതിൽ പ്രകോപിതനായ യാത്രക്കാരൻ ട്രെയിനിന്റെ ചില്ല് തകർത്തു; വീഡിയോ

എ.സി കമ്പാർട്ട്മെന്റിലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് വാതിലിന്റെ ചില്ല് തകർത്തത്

എ.സി കമ്പാർട്ട്മെന്റിലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് വാതിലിന്റെ ചില്ല് തകർത്തത്

author-image
Trends Desk
New Update
Man breaks train door

ചിത്രം: എക്സ്

ട്രെയിനിൽ യാത്രക്കാർക്കെതിരെയും ജീവനക്കാർക്കതിരെയും നടക്കുന്ന അക്രമങ്ങൾ ഇപ്പോൾ തുടർക്കഥയാണ്. ട്രെയിനിൽ നടക്കുന്ന ഇത്തരം പ്രശ്നങ്ങളുടെ വീഡിയോ ഇടക്കിടെ സേഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. പ്രവേശനം തടഞ്ഞതിനെ തുടർന്ന് ട്രെയിനിന്റെ ചില്ലുതകർക്കുന്ന യാത്രക്കാരന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisment

ടിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് എ.സി കമ്പാർട്ട്മെന്റിലേക്ക് പ്രവേശനം തടഞ്ഞതിനെ തുടർന്നാണ്, പ്രകോപിതനായ യാത്രക്കാരൻ ട്രെയിനിലെ വാതിലിന്റെ ചില്ലു തകർക്കുന്നത്. എക്സിൽ പങ്കുവച്ച വീഡിയോ വ്യാപക വിമർശനങ്ങൾക്ക് വഴിവച്ചു. കൈഫിയാത്ത് എസ്എഫ് എക്സ്പ്രസിലാണ് സംഭവം നടന്നതെന്നാണ് വിവരം.

ട്രെയിൻ കമ്പാർട്ടുമെൻ്റിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ വാതിലിന്റെ ചില്ലു തകർന്ന് വീഴുന്നത് വ്യക്തമാണ്. വിഡിയോ ശ്രദ്ധനേടിയതോടെ, ടിക്കറ്റ് ഇല്ലാതെയുള്ള യാത്രകൾ വ്യാപകമാകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായ. 2.9 ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

Advertisment

ഇന്ത്യൻ റെയിൽവേ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ടിക്കറ്റില്ലാതെയുള്ള അനധികൃത യാത്ര. അടുത്തിടെ തൃശൂരിൽ ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്‌ഥാന തൊഴിലാളി ടിടിഇ വിനോദ് കുമാറിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് ട്രെയിനുകളിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യം വ്യാപകമായ ഉയർന്നിരുന്നു.

Read More

Railway Train Ticket Booking Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: