scorecardresearch

Google Trends:ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ് എഡിഎം നവീൻ ബാബുവിന്റെ മരണം

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

author-image
Trends Desk
New Update
Naveen Babu

നവീൻ ബാബുവിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി

കൊച്ചി: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചതാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം. ഇപ്പോഴിതാ, രാജ്യത്ത് തന്നെ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ് വാർത്തകളിൽ ഒന്നായി നവീൻ ബാബുവിന്റെ മാറി.

Advertisment

ഗൂഗിളിന്റെ ഔദോഗിക കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് തന്നെ ഏറ്റവും അധികം ആളുകൾ തിരഞ്ഞത് എഡിഎം നവീൻ ബാബുവിന്റെ മരണവും അനുബന്ധ സംഭവങ്ങളുമാണ്. കഴിഞ്ഞ രണ്ട് മണിക്കൂറിൽ മാത്രം രണ്ടായിരം പേരാണ് എഡിഎമ്മിന്റെ മരണം സംബന്ധിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത്. 

google trends chennai

എഡിഎം നവീൻ ബാബുവിന്റെ സംസ്‌കാരം വ്യാഴാഴ്ച ജന്മനാടായ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടത്തി. നേരത്തെ പത്തനംതിട്ട കളക്ടറേറ്റിലും വീട്ടിലും പൊതുദർശനത്തിന് നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് എത്തിയത്. മന്ത്രിമാരായ കെ രാജൻ, വീണാ ജോർജ്, കെ ജനീഷ് കുമാർ എംഎൽഎ, ഐഎഎസ് ഉദ്യോഗസ്ഥരായ പിബി നൂഹ്, ദിവ്യ എസ് അയ്യർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisment

Read More

Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: