/indian-express-malayalam/media/media_files/2024/10/17/KteHNl4eM1TRJcqWF2tk.jpg)
ഗൂഗിൾ ട്രെൻഡിൽ ഇടം നേടി ചെന്നൈയിലെ പ്രളയം
കൊച്ചി: ഗൂഗിളിൽ ചർച്ചാവിഷയമായി ചെന്നൈ പ്രളയവും അവ സംബന്ധിച്ചുള്ള വാർത്തകളും. ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം പേർ തിരഞ്ഞത് ചെന്നൈയിലെ പ്രളയം സംബന്ധിച്ചുള്ള വാർത്തകളായിരുന്നു. ഏകദേശം 100,000 പേരാണ് പ്രളയം സംബന്ധിച്ചുള്ള വാർത്തകൾ തിരഞ്ഞത്. ചെന്നൈയിലെ കാലാവസ്ഥ, സ്‌കുളുകൾക്ക് അവധി, രക്ഷാപ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് മിക്കവരും ഗൂഗിളിൽ തിരഞ്ഞത്.
മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴ പെയ്തത്. മഴയും വെള്ളപ്പൊക്കത്തെയും തുടർന്ന് ചെന്നൈ വിമാനത്താവളം ഉൾപ്പടെ അടച്ചിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
നേരത്തെ മഴ മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കുളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ചെന്നൈയിലെ ഐടി കമ്പനികളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് പ്രളയം രൂക്ഷമായത്.
Read More
- Bougainvillea Movie Review: ഗൂഗിൾ ട്രെൻഡിൽ ബൊഗെയ്ൻവില്ല പൂക്കൾ നിറയുമ്പോൾ
- Google Trends:അനശ്വരൻ... രത്തൻ: മരണശേഷവും ഗൂഗിളിൽ ട്രെൻഡ്
- Google Trends: ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങായി രത്തൻ ടാറ്റ
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.