scorecardresearch

Google Trends:അനശ്വരൻ... രത്തൻ: മരണശേഷവും ഗൂഗിളിൽ ട്രെൻഡ്‌

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ പതിനഞ്ച് മണിക്കൂറിൽ മില്യൺ ആളുകളാണ് രത്തൻ ടാറ്റയെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ പതിനഞ്ച് മണിക്കൂറിൽ മില്യൺ ആളുകളാണ് രത്തൻ ടാറ്റയെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്

author-image
Trends Desk
New Update
ratan tata

രത്തൻ ടാറ്റ

കൊച്ചി: ചിലർ അങ്ങനെയാണ്. മരണശേഷവും അവരുടെ ഖ്യാതി വർധിച്ചുകൊണ്ടിരിക്കും. ജീവിച്ചിരുന്നപ്പോൾ പകർന്നുനൽകിയ നന്മകളിലൂടെ അവർ എക്കാലവും ഓർത്തിരിക്കും. ഇന്ത്യയെ തൊട്ടറിഞ്ഞ വ്യവസായിയും ടാറ്റാ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ ജീവിതവും അങ്ങനൊയിരുന്നു. മരണശേഷവും ഗൂഗിളിൽ അദ്ദേഹത്തെ തിരയുന്നവർ അനേകരാണ്. 

Advertisment

ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ പതിനഞ്ച് മണിക്കൂറിൽ മില്യൺ ആളുകളാണ് രത്തൻ ടാറ്റയെ സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത്. രത്തൻ ടാറ്റയുടെ മരണവാർത്ത, അദ്ദേഹം വ്യവസായിക, സാമൂഹിക, സന്നദ്ധ മേഖലകളിൽ നൽകിയ സംഭാവനകൾ തുടങ്ങി അദ്ദേഹത്തെ സംബന്ധിച്ചുള്ള നിരവധി വിവരങ്ങളാണ് ഗൂഗിളിൽ ആളുകൾ തിരഞ്ഞത്. 

rathantata news

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രത്തൻ ടാറ്റ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അന്തരിച്ചത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും പ്രവർത്തിച്ചു. 2008-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.മാനുഷിക മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിച്ച അദ്ദേഹം, സന്നദ്ധ പ്രവൃത്തനങ്ങളിലും സജീവമായിരുന്നു. 

Read More

Advertisment
Google Ratan Tata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: