/indian-express-malayalam/media/media_files/uploads/2023/03/bala.jpg)
ഫയൽ ഫൊട്ടോ
Actor Bala: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക്, എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിനും ജാമ്യത്തിനും ഒടുവിൽ ഗൂഗിളിൽ ട്രന്റ് ആയി മാറിയിരിക്കുകയാണ് ബാല.
ഗൂഗിളിന്റെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, പതിനായിരത്തിലധികം സെർച്ചുകളാണ് അവസാന മൂന്നു മണിക്കൂറിൽ ബാലയ്ക്ക് ലഭിച്ചത്. 900 ശതമാനത്തിലധികം വർധനവാണ് സെർച്ചിൽ ഉണ്ടായത്. നിലവിൽ ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് നടൻ ബാല.
/indian-express-malayalam/media/post_attachments/4416dab6ca3df00c65af4e4ec45dacb53d78552da145f4b4caaea8fc449ac91b.png)
തിങ്കളാഴ്ച പുലർച്ചെയാണ് ബാലയെ പാലാരിവട്ടത്തുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കേസിൽ ബാലയുടെ മാനേജറെയും അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്നാണ് മുൻഭാര്യയുടെ പരാതിയിൽ പറയുന്നത്. ബാല തന്നെ പറ്റി നുണകൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ബാലയും മുൻഭാര്യയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സോഷ്യൽമീഡിയയിൽ ഇരുവരും നടത്തിയ പ്രതികരണങ്ങൾ വലിയ ചർച്ചയായിരുന്നു. "എന്റെ ചോര തന്നെ എതിരായതാണ് അറസ്റ്റിനെക്കാൾ വേദനിപ്പിച്ചതെന്ന്" ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരോട് ബാല പ്രതികരിച്ചു.
Read More
- 'ചേട്ടൻ വന്നല്ലേ...' ചിത്രം വരച്ച ആരാധകന് സഞ്ജുവിന്റെ സർപ്രൈസ്
- ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികൾ; ടാറ്റയ്ക്ക് മുന്നിൽ 7 വമ്പന്മാർ
- "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാൻ ജനന സർട്ടിഫിക്കറ്റുമായി വരാം;" മമ്മൂട്ടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
- ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങായി രത്തൻ ടാറ്റ
- ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.