scorecardresearch

'ചേട്ടൻ വന്നല്ലേ...' ചിത്രം വരച്ച ആരാധകന് സഞ്ജുവിന്റെ സർപ്രൈസ്

തേയിലെ ഉപയോഗിച്ച് വരച്ച സഞ്ജു സാംസാണിന്റെ ചിത്രമാണ് ശ്രദ്ധനേടുത്തത്

തേയിലെ ഉപയോഗിച്ച് വരച്ച സഞ്ജു സാംസാണിന്റെ ചിത്രമാണ് ശ്രദ്ധനേടുത്തത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson Artwork

ചിത്രം: ഇൻസ്റ്റഗ്രാം

വിമർശകർ പോലും കൈയ്യടിച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. ലഭിക്കുന്ന അവസരം വിനിയോഗിക്കുന്നില്ലാ എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്. 

Advertisment

മത്സരശേഷം, സോഷ്യൽ മീഡിയയിൽ ഉടനീളം സഞ്ചുവാണ് ട്രെന്റിങ്. മുംബൈ ഇന്ത്യൻസ് അടക്കമുള്ള ഐപിഎൽ ടീമുകൾ പങ്കുവച്ച സഞ്ജുവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ക്യാപ്റ്റനെന്നതിൽ ഉപരിയായി ടീം ബ്രാന്റ് അമ്പാസഡറായാണ് രാജസ്ഥാൻ റോയൽസ് സജ്ഞുവിനെ പരിഗണിക്കുന്നതെന്ന് ആരാധകർ തമാശയായി പറയാറുണ്ട്. നിരവധി റീലുകളും ചിത്രങ്ങളുമാണ് ആർ.ആർ പോസ്റ്റു ചെയ്തത്.

ഇപ്പോഴിതാ സഞ്ജുവിന്റെ ചിത്രം വരയ്ക്കുന്ന ഒരു ആരാധകന്റെ റീലാണ് ശ്രദ്ധനേടുന്നത്. സെഞ്ചുറി നേടിയ ശേഷമുള്ള സഞ്ജുവിന്റെ വിജയാഘോഷമാണ് ആരാധകൻ പകർത്തിയിരിക്കുന്നത്. തേയിലെ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്. അതു തന്നെയാണ് വീഡിയോ വൈറലാകാൻ കാരണവും. 

Advertisment

ചിത്രം വരച്ച ആരാധകന് സർപ്രൈസുമായി സഞ്ജു തന്നെ പോസ്റ്റിലെത്തി. പോസ്റ്റിൽ കമന്റ് ചെയ്താണ് സഞ്ജു ആരാധകനെ ഞെട്ടിച്ചത്. റഹീം റെഡ്സ് ആർട്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി കാഴ്ചകളുമായി ശ്രദ്ധനേടുന്ന വീഡിയോയിൽ നിരവധി പേർ കമന്റു ചെയ്യുന്നുമുണ്ട്. 'ചേട്ടൻ വന്നല്ലേ' എന്നാണ് പോസ്റ്റിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ബംഗ്ലാദേശിനെതിരെ നാൽപതു പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 47 പന്തിൽ 111 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരോവറിൽ അഞ്ചു സിക്സറുകൾ പറത്തിയത് ഉൾപ്പെടെയായിരുന്നു സഞ്ചുവിന്റെ വെടിക്കെട്ട്. 20 ഓവറിൽ ആറു വിക്കറ്റു നഷ്ടത്തിൽ 297 റൺസാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. 133 റൺസിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ തറപറ്റിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 75, ഹാർദിക് പാണ്ഡ്യ 47, റിയാൻ പരാഗ് 34, റൺസുകൾ വീതം ഇന്ത്യക്കായി തിളങ്ങി.

Read More

Viral Video Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: