scorecardresearch

Colonel Sofiya Qureshi: ആരാണ് കേണൽ സോഫിയ ഖുറേഷി ?

Colonel Sofiya Qureshi: അതിർത്തിയ്ക്കപ്പുറമുള്ള ഭീകരക്യാമ്പുകൾ എങ്ങനെയാണ് സൈന്യം കണ്ടെത്തിയതെന്നും സൈനിക നടപടികളെ സംബന്ധിച്ചും വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയാണ്

Colonel Sofiya Qureshi: അതിർത്തിയ്ക്കപ്പുറമുള്ള ഭീകരക്യാമ്പുകൾ എങ്ങനെയാണ് സൈന്യം കണ്ടെത്തിയതെന്നും സൈനിക നടപടികളെ സംബന്ധിച്ചും വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയാണ്

author-image
WebDesk
New Update
sofiya qureshi

സോഫിയ ഖുറേഷി

Operation Sindoor, Indian Army Strike on Pakistan:പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പാക് ഭീകരക്യാമ്പുകൾ ഒന്നാകെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത് രണ്ട് വനിതാ സൈനിക ഓഫീസർമാരെയാണ്. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമാണ് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.

Advertisment

അതിർത്തിയ്ക്കപ്പുറമുള്ള ഭീകരക്യാമ്പുകൾ എങ്ങനെയാണ് സൈന്യം കണ്ടെത്തിയതെന്നും സൈനിക നടപടികളെ സംബന്ധിച്ചും വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയാണ്. ഇതോടെ ആരാണ് സോഫിയ ഖുറേഷിയെന്ന് അന്വേഷിക്കുകയാണ് രാജ്യമൊന്നാകെ

സോഫിയ ഖുറേഷിയുടെ പേര് ഇതാദ്യമായല്ല രാജ്യം കേൾക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്‌നൽസിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ൽ എക്സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. തന്റെ 35-ാമത്തെ വയസ്സിലാണ് സോഫിയ ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.

2016ലെ ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന്റെ സമാപന ചടങ്ങിൽ, സംഘത്തെ നയിച്ചതിൽ എന്താണ് തോന്നുന്നതെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിൽ അഭിമാനം തോന്നുന്നുവെന്നായിരുന്നു അവരുടെ മറുപടി. സ്ത്രീയെന്നതിനേക്കാൾ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ ആർമി കമാൻഡർ ലഫ്.ജനറൽ ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

Advertisment

ഗുജറാത്ത് സ്വദേശിയായ കേണൽ ഖുറേഷി ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛൻ ഇന്ത്യൻ ആർമിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പാത പിൻപറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫീസറെയാണ് സോഫിയ വിവാഹം കഴിച്ചത്. ആറു വർഷം യുഎൻ പീസ് കീപ്പിങ് ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ട്. 

Read More

Indian Army Pakistan Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: