scorecardresearch

ബലാത്സംഗ കുറ്റവാളികൾക്ക് വധശിക്ഷ; ബിൽ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാൾ

ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബില്ലിനെ ചരിത്രപരവും മാതൃകയുമെന്ന് വിശേഷിപ്പിച്ചു

ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബില്ലിനെ ചരിത്രപരവും മാതൃകയുമെന്ന് വിശേഷിപ്പിച്ചു

author-image
WebDesk
New Update
 CM Mamata Banerjee

ചിത്രം: എക്സ്

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ബിൽ നിയമസഭയിൽ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാൾ. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബില്ലിൽ ഭേദഗതി നിർദേശിച്ചെങ്കിലും സഭ അംഗീകരിച്ചില്ല. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് തൃണമൂൽ സർക്കാർ രണ്ടു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്.

Advertisment

ബലാത്സംഗ വിരുദ്ധ ബിൽ അവതരിപ്പിച്ച മമത, ബില്ലിനെ 'ചരിത്രപരവും മാതൃകയുമെന്ന്' വിശേഷിപ്പിച്ചു. ബിൽ നിയമമാകുന്നതോടെ പൊലീസിൻ്റെ പ്രത്യേക യൂണിറ്റ് 'അപരാജിത ടാസ്‌ക് ഫോഴ്‌സ്' രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) 2024', ബലാത്സംഗ കുറ്റവാളികളു വധശിക്ഷയ്ക്കുള്ള വ്യവസ്ഥകൾ നിർദ്ദേശിക്കുന്നു. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവും നിർദേശിക്കുന്നു.

ആശുപത്രികളിൽ ശുചിമുറികൾ, കൃത്യമായ വെളിച്ചം, സിസിടിവികൾ എന്നിവ നിർമ്മിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ നിയമം കൊണ്ടുവരണമെന്ന് മമത കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും, രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാൻ സാധിക്കാത്ത പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

Advertisment

അതേസമയം, ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പലിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അക്തർ അലി നൽകിയ പരാതിയിലാണ് അറസ്റ്റ്. സന്ദീപ് ഘോഷിന്റെ ഭരണകാലത്ത് ഒന്നിലധികം സാമ്പത്തിക അഴിമതികൾ നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിബിഐ അറസ്റ്റിലേക്ക് കടന്നത്.

Read More

Kolkata Mamata Banerjee West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: