scorecardresearch

'നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വരണം'; നടൻ വിജയ്‌യുടെ പ്രസംഗം വൈറലാകുന്നു

ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്നും ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാനെന്നും വിജയ് ഓർമിപ്പിച്ചു.

ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്നും ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാനെന്നും വിജയ് ഓർമിപ്പിച്ചു.

author-image
WebDesk
New Update
actor Vijay | student politics

ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തെ വിമർശിച്ച് നടൻ വിജയ്. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ്, രാഷ്ട്രീയ പ്രവേശത്തിനു ശേഷമുള്ള കൃത്യമായ നിലപാട് താരം വ്യക്തമാക്കിയത്.

Advertisment
actor Vijay | students in Tamilnadu
Caption

ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്നും ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാനെന്നും വിജയ് ഓർമിപ്പിച്ചു.

Advertisment

"നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്ക് വരണം. അതാണ് എന്റെ ആഗ്രഹം. തെറ്റും ശരിയും മനസ്സിലാക്കി വേണം പുതിയ തലമുറ മുന്നോട്ടു പോകാൻ," വിജയ് പറഞ്ഞു.

"സമൂഹ മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുക. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ," കുട്ടികളോടു വിജയ് പറഞ്ഞു.

പുരസ്കാര സമർപ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ് ആദ്യം വേദിയിലേക്ക് കയറാതെ സദസ്സിൽ ദലിത് വിദ്യാർഥികൾക്കൊപ്പമാണ് ഇരുന്നത്. പ്രസംഗത്തിനായി മാത്രം വേദിയിലേക്ക് കയറിയ നടനെ കുട്ടികളും രക്ഷിതാക്കളും വലിയ കയ്യടികളോടെയാണ്  വരവേറ്റത്.

'സേ നോ ടു ഡ്രഗ്സ്, സേ നോ ടു ടെംപററി പ്ലഷേഴ്സ്' എന്നു കുട്ടികളെ കൊണ്ടു പ്രതി‍ജ്ഞ എടുപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

Read More

Actor Vijay

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: