scorecardresearch

Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Jammu Kashmir Terror Attack Updates: പുൽവാമ ജില്ലയിലെ ത്രാലിലെ നാദിർ ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനുപിന്നലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു

Jammu Kashmir Terror Attack Updates: പുൽവാമ ജില്ലയിലെ ത്രാലിലെ നാദിർ ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനുപിന്നലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു

author-image
WebDesk
New Update
pahalagam76567

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ

Jammu Kashmir Terrorist Attack Updates: ശ്രീനഗർ: ജമ്മുകശ്മീരിൽ സംയുക്ത സേന നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു.ദക്ഷിണ കശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഇന്റെലിജൻസ് വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. 

Advertisment

പുൽവാമ ജില്ലയിലെ ത്രാലിലെ നാദിർ ഗ്രാമത്തിൽ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനുപിന്നലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നാദിർ ഗ്രാമം സംയുക്ത സേന വളഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരിശോധന തുടർന്നുവരികയാണെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേന മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്.

അതേസമയം, സിന്ധു നദീജല കരാറിൽ ചർച്ച വേണമെന്ന നിലപാടുമായി പാക്കിസ്ഥാൻ രംഗത്തെത്തി. കരാറിലെ വ്യവസ്ഥകളിൽ ചർച്ച വേണമെന്നാണ് പാക്കിസ്ഥാൻ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുർതാസ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ എതിർപ്പുകൾ ചർച്ച ചെയ്യാമെന്നും മുർതാസ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കരാറിൽ ചർച്ചയാകാമെന്ന നിലപാട് പാക്കിസ്ഥാൻ സ്വീകരിക്കുന്നത്. 2023 ലും 2024 ലും കരാർ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ തയ്യാറായിരുന്നില്ല. 

പഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാക്കിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നദീജല കരാർ മരവിപ്പിക്കൽ പിൻവലിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പാക്കിസ്ഥാൻ അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. 

Advertisment

സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാർ. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. 

കരാറിന്റെ നിബന്ധനകൾ പ്രകാരം കിഴക്കൻ നദികളായ സത്ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. പാക്കിസ്ഥാനിലെ പ്രധാന ജലസേചന പദ്ധതികൾക്കെല്ലാം ഈ നദികളിൽ നിന്നുള്ള ജലത്തെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ കരാർ മരവിപ്പിച്ചതോടെ പാക്കിസ്ഥാനിലെ കാർഷിക-വാണിജ്യ രംഗത്ത് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: