scorecardresearch

India Pakistan News: പാക്കിസ്ഥാൻ ഉത്തരവാദിത്വമില്ലാത്ത തെമ്മാടി രാഷ്ട്രം: രാജ്‌നാഥ് സിംങ്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജമ്മു കശ്മീരിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോൺമെന്റിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജമ്മു കശ്മീരിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോൺമെന്റിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
rajnathsing at srinagar

ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രതിരോധ മന്ത്രി രാജ് നാഥ് സിംങ് ശ്രീനഗറിലെത്തിയപ്പോൾ

Rajnath Sing about Operation Sindoor: ശ്രീനഗർ: പാക്കിസ്ഥാൻ യാതൊരുവിധ ഉത്തരവാദിത്വങ്ങളുമില്ലാത്ത തെമ്മാടി രാഷ്ട്രമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്. ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരായ ശക്തമായ നടപടിയായിരുന്നു. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും.

Advertisment

ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജമ്മു കശ്മീരിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോൺമെന്റിൽ സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പാക്കിസ്ഥാന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ എന്ന് ലോകരാജ്യങ്ങളോട് ചോദിക്കുകയാണ്. അതിനാൽ പാക്കിസ്ഥാനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനർജി ഏജൻസി ഏറ്റെടുക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

പഹൽഗാം ആക്രമണത്തിനുശേഷം, പാക്കിസ്ഥാനോടും തീവ്രവാദികളോടും ജമ്മു കശ്മീരിലെ ജനങ്ങൾ കടുത്ത രോഷമാണ് പ്രകടിപ്പിച്ചത്.പാക്കിസ്ഥാൻ ഉയർത്തിയ ആണവ ഭീഷണി പോലും കണക്കിലെടുക്കാതെയാണ്, ഇന്ത്യ ഭീകരവാദികൾക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. അതിർത്തിക്കപ്പുറത്തുള്ള പാക്കിസ്ഥാനിലെ ഭീകര താവളങ്ങളും ബങ്കറുകളും സൈന്യം നശിപ്പിച്ച രീതി, ശത്രുവിന് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കരുതുന്നുവെന്ന് രാജ്നാഥ് സിംങ് പറഞ്ഞു.

Advertisment

ഇന്ത്യ- പാക് വെടിനിർത്തൽ ഉണ്ടായശേഷം ആദ്യമായി കശ്മീരിലെത്തിയ രാജ്നാഥ് സിംങ്, കരസേനയുടെ 15 കോർപ്സ് ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിക്കുകയും സൈനികരുമായി സംസാരിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി സേവനം അനുഷ്ഠിക്കുന്ന എല്ലാ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സൈനികസേവനത്തിനിടെ മരിച്ച സൈനികർക്ക് രാജ്നാഥ് സിങ് ആദരാഞ്ജലി അർപ്പിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രാജ്നാഥ് സിങ്ങിനെ സ്വീകരിച്ചു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും രാജ്നാഥിനെ അനുഗമിച്ചിരുന്നു.

Read More

Operation Sindoor Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: