/indian-express-malayalam/media/media_files/2025/06/01/PesdIVgxk0tah8CdSIOJ.jpg)
തേജ് പ്രതാപ് യാദവ്
പാറ്റ്‌ന: പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്ന് പുറത്താക്കിയ പിതാവിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ആർജിഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനുമായ തേജ് പ്രതാപ് യാദവ്. മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് തേജ് പ്രതാപ് തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.
Also Read: പ്രണയം വെളിപ്പെടുത്തി; തേജ് പ്രതാപിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി
പ്രിയപ്പെട്ട പപ്പാ,മമ്മി എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. എന്റെ ലോകം മുഴുവൻ നിങ്ങൾ രണ്ടുപേരിൽ മാത്രമാണ്. നിങ്ങൾ എനിക്ക് ദൈവത്തേക്കാൾ വലുതാണ്, നിങ്ങൾ നൽകുന്ന ഏത് കൽപ്പനയും പരമപ്രധാനമാണ്.എനിക്ക് നിങ്ങളുടെ വിശ്വാസവും സ്‌നേഹവും മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾ രണ്ടുപേരും എപ്പോഴും ആരോഗ്യത്തോടെയും സന്തോഷത്തോടെയും തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.- തേജ് പ്രതാപ് യാദവ് എക്‌സിൽ കുറിച്ചു.
Also Read: ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി
ഒരു യുവതിയുമായി പ്രണയത്തിലാണ് എന്ന് തേജ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും തേജിനെ പുറത്താക്കിയത്. ആർജെഡിയിൽ നിന്ന് തേജിനെ പുറത്താക്കിയിരിക്കുന്നത് ആറ് വർഷത്തേക്ക് ആണ്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഒരു യുവതിക്കൊപ്പമുള്ള ചിത്രം തേജ് പ്രതാപ് പങ്കുവെച്ചിരുന്നു. 12 വർഷമായി ഇരുവരും റിലേഷൻഷിപ്പിലാണ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. തേജിന്റെ വിവാഹമോചന കേസ് നിലവിൽ കോടതി പരിഗണനയിലാണ്.
Read More
- മാധ്യമപ്രവർത്തകരായി ചമഞ്ഞ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥർ, സിആർപിഎഫ് എഎസ്ഐയിൽ നിർണായക വിവരങ്ങൾ ചോർത്തി
- ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
- ഭീകരതയ്ക്ക് കൃത്യമായ മറുപടി നൽകുകയെന്നതാണ് ഇന്ത്യയുടെ തത്വം: നരേന്ദ്ര മോദി
- ഛത്തീസ്ഗഡിൽ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.